
ജോക്കോയുടെ സര്‍വ്, ക്രിക്കറ്റ് താരം സ്മിത്തിന്റെ റിട്ടേണ്‍; സ്കോര്‍ 'ലവ് ഓള്' എന്ന് സച്ചിന് (വീഡിയോ)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിനു മുന്നോടിയായുള്ള ചാരിറ്റിയുമായി ബന്ധപ്പെട്ടായിരുന്നു കായിക താരങ്ങള്‍ പരസ്പരം മാറി കളത്തിലെത്തിയത്

മെല്‍ബണ്‍: സെര്‍ബിയന്‍ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചിനെതിരെ ടെന്നീസ് കളിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. ഇതിന്റെ വീഡിയോ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ രസകരമായ കുറിപ്പോടെ പങ്കിട്ടു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിനു മുന്നോടിയായുള്ള ചാരിറ്റിയുമായി ബന്ധപ്പെട്ടായിരുന്നു കായിക താരങ്ങള്‍ പരസ്പരം മാറി കളത്തിലെത്തിയത്. ജോക്കോവിച് ക്രിക്കറ്റ് കളിച്ചും വീല്‍ചെയര്‍ ടെന്നീസ് കളിച്ചുമൊക്കെ കൈയടി നേടിയിരുന്നു.
Beautiful to see two accomplished sportsmen having a moment. The score is âlove-allâ. @stevesmith49 @DjokerNole https://t.co/AiTQojfXwe
â Sachin Tendulkar (@sachin_rt) January 12, 2024
പ്രഗത്ഭരായ രണ്ട് കായിക താരങ്ങള്‍ ഒരു നിമിഷം ചെലവിടുന്നത് കാണുന്നതു തന്നെ എത്ര മനോഹരമാണ്. സ്കോര്‍: 'ലവ് ഓള്'- എന്ന കുറിപ്പോടെയാണ് സച്ചിന് വീഡിയോ പങ്കിട്ടിരിക്കുന്നത്.
Novak Djokovic vs Steve Smith #AusOpen pic.twitter.com/bpoF99fpBO
â Cricunit (@cricunit) January 11, 2024
ജോക്കോ ചെയ്ത സര്‍വിനെ മനോഹരമായ റിട്ടേണിലൂടെ മടക്കുന്ന സ്മിത്തിനെയാണ് വീഡിയോയില്‍ കാണുന്നത്. സ്മിത്തിന്റെ റിട്ടേണ്‍ ജോക്കോയെ പോലും ഒരുവേള അമ്പരപ്പിക്കുന്നു. പിന്നാലെ ജോക്കോവിച് സ്മിത്തിനു മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കുന്നതും വീഡിയോയിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍


