ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം സുരക്ഷയെ ബാധിക്കും

Emirates Cricket Board set to decline Pakistan Cricket Board's request to host PSL games
പിഎസ്എൽ ട്രോഫിSource by : എക്സ്
Last Updated :9 May 2025, 9:10 pm IST

News Now

ലാഹോര്‍: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം പാകിസ്ഥാനു പുറത്തു നടത്താനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം പൊളിഞ്ഞു. പിഎസ്എല്‍ മത്സരങ്ങള്‍ക്കു വേദിയാകാനുള്ള പാക് ക്ഷണം യുഎഇ നിരസിച്ചതോടെയാണ് തീരുമാനം പാളിയത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്എൽ നിർത്തി വച്ച ശേഷം മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുകയാണെന്നു ആദ്യമേ തന്നെ പിസിബി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഎഇ നീക്കം പാക് ബോർഡ‍ിനു നാണക്കേടായി മാറി.

എമിറെറ്റ്‌സ് ക്രിക്കറ്റിനോടു അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ- പാക് സംഘര്‍ഷം നില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ ഒരു ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന ചിന്തയാണ് യുഎഇയെ ക്ഷണം നിരസിക്കാന്‍ പ്രേരിപ്പിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഈ ഘട്ടത്തില്‍ മത്സരം നടത്തുന്നത് കാരണമാകുമെന്നു അധികൃതര്‍ വിലയിരുത്തുന്നു.

ഐസിസി ടി20 ലോകകപ്പിലേയും ചാംപ്യന്‍സ് ട്രോഫിയിലേയും ഇന്ത്യയുടെ മത്സരങ്ങള്‍ ഐപിഎല്‍ തുടങ്ങി നിരവധി ഇന്ത്യയുമായി ബന്ധപ്പെട്ട പോരാട്ടങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു. ബിസിസിഐയുമായി മികച്ച ബന്ധമാണ് എമിറെറ്റ്‌സ് ക്രിക്കറ്റിനുള്ളത്.

മാത്രമല്ല ഐസിസി ആസ്ഥാനം ദുബായിലുമാണ്. നിലവില്‍ ജയ് ഷായാണ് ഐസിസി ചെയര്‍മാന്‍. ഈ കാരണങ്ങളും വേദി വാഗ്ദാനം നിരസിക്കാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates