
ചുംബനം ചോദിച്ച് ആരാധകൻ വളഞ്ഞു; ആദ്യം പകച്ചു, ബസിൽ കയറി രക്ഷപ്പെട്ട് രോഹിത്ത്; വിഡിയോ
ചുംബനം ആവശ്യപ്പെട്ട ആരാധകനെ തള്ളിമാറ്റി രക്ഷപ്പെട്ട് രോഹിത് ശർമ്മ

മുംബൈ: കവിളിൽ ചുംബനം ആവശ്യപ്പെട്ട് വളഞ്ഞു പിടിച്ച ആരാധകനെ തള്ളിമാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമ്മ. തിരക്കിനിടയിൽ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട ആരാധകൻ തടഞ്ഞു നിർത്തി തന്റെ കവിളിൽ ഒന്നു ചുംബിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം പകച്ചു നിന്ന രോഹിത്ത് പിന്നീട് ഇയാളെ തള്ളി മാറ്റി ബസിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങിൽ വൈറലാണ്. എവിടെ നിന്നാണ് ഇയാൾ രോഹിത്തിനെ വളഞ്ഞതെന്ന് വ്യക്തമല്ല.
മുംബൈ ഇന്ത്യൻസ് ടീം ബസിൽ താരങ്ങൾ പുറത്തേക്കു പോയപ്പോഴാണ് സംഭവം. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി 313 റൺസാണ് രോഹിത്ത് നേടിയത്. ഇന്ന് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ മുംബൈ മികച്ച പ്രകടനം കാഴ്‍ചവെച്ചു. 31 പന്തിൽ രോഹിത്ത് 56 റൺസ് നേടി.
â Out Of Context Cricket (@GemsOfCricket) May 20, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു


