News Now
ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം
ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

യൂറോയ്ക്ക് മുൻപുള്ള സന്നാഹ മത്സരത്തിൽ 4-0ന് പോർച്ചുഗൽ ഇസ്രായേലിനെ വീഴ്ത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോയും ഇവിടെ ഗോൾ വല കുലുക്കി ഇസ്രായേലിനെ പ്രഹരിച്ചു. എന്നാൽ ഇവിടെ ക്രിസ്റ്റ്യാനോയിൽ നിന്ന് വന്ന ഫ്രീകിക്കാണ് ആരാധകരെ ഞെട്ടിച്ചത്.
പോർച്ചുഗൽ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയിൽ നിന്നും ത്രസിപ്പിക്കന്ന ഫ്രീകിക്കുകൾ കണ്ട ആരാധകർക്ക് പക്ഷേ ഇസ്രായേലിനെതിരെ യുവന്റ്സ് താരമെടുത്ത ഫ്രികിക്ക് കണ്ട് വിശ്വസിക്കാനായില്ല. ഗോൾ പോസ്റ്റിൽ നിന്ന് ഏറെ മാറി ഉയർന്ന് പോവുകയായിരുന്നു പന്ത്. ഫ്രീകിക്ക് എടുക്കാൻ തയ്യാറായി ക്രിസ്റ്റ്യാനോയ്ക്ക് സമീപം ബ്രൂണോ ഫെർണാണ്ടസ് നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആ ഉത്തരവാദിത്വം ക്രിസ്റ്റ്യാനോ തന്നെ ഏറ്റെടുക്കുകയായിരുന്നു.
പക്ഷേ സൂപ്പർ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച ഫലമല്ല അവിടെയുണ്ടായത്. ആ ഫ്രീ കിക്കിലെ നിരാശ ക്രിസ്റ്റ്യാനോയിലും പ്രകടമായിരുന്നു. ഫ്രീകിക്ക് മോശമായെങ്കിലും പിന്നാലെ ക്രിസ്റ്റ്യാനോ വല കുലുക്കി.ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ക്രിസ്റ്റ്യാനോ തന്റെ രാജ്യാന്തര കരിയറിലെ 104ാം ഗോൾ സ്വന്തമാക്കിയത്.
Quality free kick from Cristiano Ronaldo. pic.twitter.com/rEcheFTU4J
â Jerry Mancini (@jmancini8) June 9, 2021
നിലവിലെ ചാമ്പ്യന്മാരായാ പോർച്ചുഗലിന് പക്ഷേ ഈ വർഷം കാര്യങ്ങൾ കടുപ്പമാണ്. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ ജർമനി, ഫ്രാൻസ്, ഹംഗറി ടീമുകൾക്കൊപ്പമാണ് പോർച്ചുഗൽ. ജൂൺ 15ന് ഹംഗറിക്കെതിരായ മത്സരത്തോടെ പോർച്ചുഗൽ യൂറോ പോര് ആരംഭിക്കും. ജൂൺ 19ന് ജർമനിയേയും ജൂൺ 24ന് ഫ്രാൻസിനേയും നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


