ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; പരിശീലന മത്സരത്തിന് ടിക്കറ്റ് സൗജന്യം

ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെ(എല്‍എസ്ജി) പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കെ എല്‍ രാഹുല്‍ ഫെയ്‌സ്ബുക്ക്
Last Updated :20 March 2024, 3:33 pm IST
Edited by :amalkjoy

ലക്‌നൗ: ആരാധകര്‍ക്ക് പരിശീലന മത്സരം കാണാന്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സൗജന്യ പാസ് നല്‍കും. ബുധനാഴ്ച ലക്‌നൗ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമിലെ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞുള്ള മത്സരം നടക്കുക. വൈകുന്നേരം 6:00 മണിക്കാണ് മത്സരം.

സ്റ്റേഡിയത്തില്‍ എല്‍എസ്ജിയുടെ ഓപ്പണ്‍ പരിശീലന മത്സരമായിരിക്കുമെന്ന് എല്‍എസ്ജി മാനേജ്‌മെന്റ് അറിയിച്ചു. മത്സരം കാണാന്‍ സൗജന്യ ടിക്കറ്റിനായി ആരാധകര്‍ ഫ്രാഞ്ചൈസിയുടെ വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ 17-ാം സീസണ്‍ മാര്‍ച്ച് 22 നാണ് ആരംഭിക്കുന്നത്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) തമ്മിലാണ് മത്സരം. മാര്‍ച്ച് 24 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ ജയന്റ്‌സിന്റെ സീസണിലെ ആദ്യ മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now