ആദ്യ ട്വന്റി20ക്കായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്

രോഹിത്തിന്റേയും ധോനിയുടേയും ഫ്‌ളെക്‌സുകളുമായി ആരാധകര്‍/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 9:07 am IST

News Now

തിരുവനന്തപുരം: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20ക്കായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. കാര്യവട്ടം ട്വന്റി20ക്ക് മുന്‍പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൂറ്റന്‍ കട്ട്ഔട്ടും ആരാധകര്‍ ഉയര്‍ത്തി...

രോഹിത്തിന് ആരാധകര്‍ നല്‍കിയ സ്വീകരണം പങ്കുവെച്ച് മുംബൈ ഇന്ത്യന്‍സും എത്തി. അടികള്‍ പലവിധം, സെവന്‍സിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി എന്നാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന്റെ കൂറ്റന്‍ ഫ്‌ളെക്‌സ് ചിത്രം പങ്കുവെച്ച് കുറിച്ചത്. 

കോഹ് ലിയുടെ ഫ്‌ളെക്‌സും ഇവിടെ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇന്ന് രാത്രി ഏഴ് മണിക്കാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യാ-സൗത്ത് ആഫ്രിക്ക മത്സരം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മിന്നും ഇന്നിങ്‌സുകളുമായി രോഹിത്തും കോഹ് ലിയും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. കാര്യവട്ടത്തും സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുയാണ് ആരാധകര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates