
ഒടുവില്‍ മെസി ആ തീരുമാനത്തിലെത്തി; അടുത്ത ലോകകപ്പില്‍ ഇതിഹാസമില്ല; റിപ്പോര്‍ട്ട്
39ാം വയസിലും പ്രായത്തെ വെല്ലുവിളിച്ച് കളിക്കളത്തില്‍ അത്ഭുതപ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്.

ബൂണസ് ഐറിസ്: ഇത്തവണത്തെ ലോകകപ്പ് മെസിയുടെ അവസാന ടൂര്‍ണമെന്റാകുമെന്നാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ 39ാം വയസിലും പ്രായത്തെ വെല്ലുവിളിച്ച് കളിക്കളത്തില്‍ അത്ഭുതപ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. എട്ടുഗോളുകളും നാല് അസിസ്റ്റുകളും ഉള്‍പ്പടെ ഗോള്‍വേട്ടക്കാരനില്‍ മെസി രണ്ടാമത് എത്തുകയും ചെയ്തു.
ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ തന്റെ ഭാവി പദ്ധതികളെ കുറിച്ച് പ്രതികരിക്കാന്‍ മെസി തയ്യാറായിട്ടില്ല. മെസി ആഗ്രഹിക്കുന്നിടത്തോളം കളത്തില്‍ തുടരുമെന്നാണ് ഫൈനലിന് ശേഷം കോച്ച് ലയണല്‍ സ്‌കലോണി വെളിപ്പെടുത്തിയതെങ്കിലും അര്‍ജന്റീന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ടുകള്‍ മെസിയുടെ വിരമിക്കല്‍ തീരുമാനത്തിലേക്ക് വെളിച്ചം വീശുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീനയ്ക്കായി കുറച്ച് മത്സരങ്ങള്‍ കൂടി കളിക്കാന്‍ മെസി ആഗ്രഹിക്കുന്നതായും അടുത്ത ലോകകപ്പ് കളിക്കുയെന്നത് അദ്ദേഹത്തിന്റെ പദ്ധതികളില്‍ ഇല്ലെന്നുമാണ് പറയുന്നത്. സമീപ മാസങ്ങളില്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കും. മെസിക്കായി പ്രത്യേകം വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാനും അര്‍ജന്റീന അസോസിയേഷന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനയുടെ എക്കാലത്തെ മികച്ച കളിക്കാരന് അര്‍ഹിച്ച രീതിയില്‍ യാത്രയയപ്പ് നല്‍കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളോളം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അര്‍ജന്റീനയ്ക്ക് ഏറ്റവും വിജയം സമ്മാനിക്കാനും മെസിയെന്ന ഇതിഹാസതാരത്തിന് കഴിഞ്ഞു. അര്‍ജന്റീനയുടെയും അവരുടെ ആരാധകരുടെയും സ്വപ്‌നങ്ങള്‍ക്കൊപ്പമായിരുന്നു മെസിയുടെ സഞ്ചാരം. രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു ലോകകപ്പ് കിരീടവും നേടിക്കൊടുത്ത മെസി ഈ വര്‍ഷം അര്‍ജന്റീനയെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുകയും ചെയ്തു.
കിരീടം നഷ്ടമായ വേദന സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമാണെന്നായിരുന്നു ഫൈനല്‍ മത്സരത്തിന് ശേഷമുള്ള മെസിയുടെ പ്രതികരണം. 'ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്‍കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്. അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട' മെസി കുറിച്ചു.
സ്‌പെയിനിനെതിരായ ഫൈനലിന് മുന്‍പ് മെസി പങ്കുവച്ച വൈകാരികമായ കുറിപ്പും വിരമിക്കല്‍ പ്രഖ്യാപന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. തന്റെ ടീമിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ടീമിനൊപ്പം പങ്കിട്ട ഓരോ ദിവസവും വിലപ്പെട്ടതായിരുന്നെന്ന് മെസി കുറിച്ചു. ഫൈനലിന്റെ വിധി എന്തുതന്നെയായാലും അര്‍ജന്റീന ടീം ആര്‍ക്കും മറക്കാനാകാത്ത ചരിത്രം ഇതിനോടകം രചിച്ചുകഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് മെസി കുറിപ്പ് അവസാനിപ്പിച്ചത്.
WHAT TO READ NEXT

ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Lionel Messi Finalises Retirement Decision, Says Report. Plan For Next Few Months Revealed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




