
ഒരു ടിക്കറ്റിന് 24 ലക്ഷം! ലോകകപ്പ് ഫൈനൽ സർവകാല റെക്കോർഡിൽ
യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചലവേറിയ മത്സരം

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനൽ മത്സരത്തിനായുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഇപ്പോൾ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ശ്രദ്ധേയ വാർത്തയാണ് വരുന്നത്. ഫൈനൽ കാണാനുള്ള ഒരു ടിക്കറ്റിന്റെ വിലയാണ് ഞെട്ടിക്കുന്നത്. ന്യൂയോർക്കിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടം.
യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചലവേറിയ മത്സരമായി ലോകകപ്പ് ഫൈനൽ മാറാൻ ഒരുങ്ങുകയാണ്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ഫൈനൽ മത്സരത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് 6,943 ഡോളറാണ് (ഏതാണ്ട് 5.8 ലക്ഷം രൂപ). ഇത് അർജന്റീന- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാൾ (7,200 ഡോളർ) അൽപ്പം കുറവാണ്.
WHAT TO READ NEXT

'ആശങ്ക വേണ്ട'... ലമീൻ യമാൽ ലോകകപ്പ് ഫൈനൽ കളിക്കും
പ്രമുഖ ടിക്കറ്റ് പ്ലാറ്റ്ഫോമായ ടികിപിക് നൽകുന്ന വിവരമനുസരിച്ച് ഫൈനൽ പോരാട്ടത്തിന്റെ ശരാശരി ടിക്കറ്റ് വില 11,327 ഡോളറാണ് (ഏതാണ്ട് 9.5 ലക്ഷം രൂപ). യുഎസ്എയിൽ നടന്ന ഒരു കായിക മത്സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശരാശരി നിരാക്കണിത്. ഫൈനലിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വില 28,479 ഡോളറാണ് (ഏതാണ്ട് 23.8 ലക്ഷം രൂപ)! മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ സെക്ഷൻ 115എ ടിക്കറ്റുകൾക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്.
ഈ ലോകകപ്പ് ഫൈനലിനു മുൻപ് യുഎസിലെ ഏറ്റവും ചെലവേറിയ കായിക മത്സരമെന്ന ഖ്യാതി 2024ൽ അരങ്ങേറിയ സാൻ ഫ്രാൻസിസ്കോ 49 ഇആർഎസും കൻസാസ് സിറ്റി ചീഫ്സും തമ്മിൽ നടന്ന സൂപ്പർ ബോൾ പോരാട്ടമാണ്. ഈ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 9,411 ഡോളറായിരുന്നു.
WHAT TO READ NEXT

ഈ മനുഷ്യൻ... സ്പാനിഷ് ജേഴ്സിയിൽ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ!
WHAT TO READ NEXT

2016ൽ ധോനിയും കുറിച്ചു... സ്പെയിൻ vs അർജന്റീന!
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The FIFA World Cup 2026 final is all set to be the most expensive US sporting event ever, according to a report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



