
2016ൽ ധോനിയും കുറിച്ചു... സ്പെയിൻ vs അർജന്റീന!
10 വർഷം മുൻപ് ധോനി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഇട്ട ഇൻസ്റ്റ ക്യാപ്ഷനാണ് ആരാധകർ കുത്തിപ്പൊക്കിയത്

ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ സ്പെയിൻ- അർജന്റീന പോരാട്ടം കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഫൈനൽ ചിത്രം തെളിഞ്ഞതിനു പിന്നാലെ മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ എംഎസ് ധോനിയുടെ ഒരു പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറലായി മാറി. ധോനിയുടെ 2016ലെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വീണ്ടും ചർച്ചകളിലേക്ക് വന്നിരിക്കുന്നത്.
ഞായർ രാത്രി ഇന്ത്യൻ സമയം 12.30നാണ് ലോകകപ്പ് ഫൈനലിന്റെ കിക്കോഫ്. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ നിലവിലെ ചാംപ്യന്മാരായ അർജന്റീന സ്പെയിനിനെ നേരിടും. സ്പെയിൻ തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.
2016 ജൂണിൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനിടയിൽ പങ്കുവെച്ചതാണ് നിലവിൽ വൈറലായിരിക്കുന്ന ചിത്രം. ചിത്രത്തിൽ ധോനി സഹതാരങ്ങളായ മൻദീപ് സിങ്, ജയദേവ് ഉനദ്കട്ട്, അക്ഷർ പട്ടേൽ, കരുൺ നായർ എന്നിവർക്കൊപ്പം പ്ലേസ്റ്റേഷൻ കളിക്കുന്നത് കാണാം.
എന്നാൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ആ ചിത്രത്തിന് ധോനി നൽകിയ അടിക്കുറിപ്പാണ്. 'സ്പെയിൻ vs അർജന്റീന' എന്നാണ് ധോനി അന്ന് അതിന് നൽകിയ ക്യാപ്ഷൻ. ഇപ്പോൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരാൻ പോകുന്ന പശ്ചാത്തലത്തിൽ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വീണ്ടും പ്രത്യക്ഷപ്പെടുകയും ഇതൊരു അവിശ്വസനീയമായ യാദൃശ്ചികതയാണെന്ന് ആരാധകർ ഒരേസ്വരത്തിൽ പറയുകയും ചെയ്യുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്യുന്ന സമയത്ത് ധോനി ഇന്ത്യൻ നായകനായിരുന്നു.
2019, 2021 വർഷങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച മറ്റ് പ്രവചനകളും നിലവിൽ വൈറലാണ്. '2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെ 3-2 ന് തോൽപ്പിച്ചിരിക്കുന്നു'- കളി തീർന്നതിനു പിന്നാലെ എന്ന സങ്കൽപ്പത്തിലാണ് പോസ്റ്റ് അന്ന് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് പങ്കുവെച്ച സമയത്ത് ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ടൈം ലൈനിൽ എവിടെയോ മറഞ്ഞുകിടന്ന വെറുമൊരു സാധാരണ ഊഹം മാത്രമായിരുന്നു അത്. എന്നാൽ സ്പെയിനും അർജന്റീനയും ഫൈനലിലേക്ക് യോഗ്യത നേടിയതോടെയാണ് ഇന്റർനെറ്റ് ലോകം ഈ പഴയ പോസ്റ്റ് തിരഞ്ഞുപിടിക്കാൻ തുടങ്ങിയത്.
2019 ജൂലൈ 3ന് ഏശയ്യ എന്ന മറ്റൊരു അക്കൗണ്ട് പങ്കുവെച്ച പഴയൊരു പ്രവചനത്തിന്റെ സ്ക്രീൻഷോട്ടും ഈ അക്കൗണ്ട് പങ്കുവെച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു- '39കാരനായ മെസി 2026ൽ തന്റെ തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് കിരീടം ഉയർത്തും. നിങ്ങൾ ഇത് ആദ്യമായി ഇവിടെയാണ് കേൾക്കുന്നത്'- മെസി ഇപ്പോൾ കൃത്യം 39 വയസുകാരനാണ്! ഈ പ്രവചനങ്ങളുടെ നിഗൂഢതകൾ അങ്ങനെ നീളുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Lionel Messi's side into another World Cup final brought back an old Instagram post by former India captain MS Dhoni
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






