
News Now
പാരിസ്: ഫ്രഞ്ച് ലീഗിലെ തന്റെ ആദ്യ ഫ്രീകിക്ക് ഗോള് കുറിച്ച് പിഎസ്ജി സൂപ്പര് താരം ലയണല് മെസി. നീസെക്കെതിരെ 2-1ന് ജയിച്ച കളിയിലാണ് മെസിയുടെ സുന്ദരന് ഫ്രീകിക്ക് ഗോള് പിറന്നത്.
മെസിയെ ഫൗള് ചെയ്തതിന് 29ാം മിനിറ്റിലാണ് ഫ്രികിക്ക് ലഭിച്ചത്. മെസിയുടെ ഇടങ്കാലന് ഷോട്ട് വല കുലുക്കുന്നത് നോക്കി നില്ക്കാനെ നിസെയുടെ ഗോള്കീപ്പറിന് സാധിച്ചുള്ളു. മെസിയുടെ കരിയറിലെ 60ാം ഫ്രീകിക്ക് ഗോളാണ് ഇത്. 50 ഫ്രീകിക്ക് ഗോളുകള് വന്നത് ബാഴ്സയ്ക്ക് വേണ്ടി. 9 എണ്ണം അര്ജന്റീനക്ക് വേണ്ടിയും.
Lionel Messi has now scored 60 goals from direct free-kicks in his career.
â Sweet Anki (@SweetAnki_) October 2, 2022
THE GREATEST OF ALL TIME pic.twitter.com/dl0pcUlwyX
47ാം മിനിറ്റില് നീസ് സമനില പിടിച്ചു. എന്നാല് പകരക്കാരനായി ഇറങ്ങി എംബാപ്പെ 83ാം മിനിറ്റില് വല കുലുക്കി പിഎസ്ജിയെ ജയത്തിലേക്ക് എത്തിച്ചു. പിഎസ്ജിക്കായി സീസണില് 12 മത്സരങ്ങളില് നിന്ന് ഏഴ് ഗോളും എട്ട് അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടില് എത്തിക്കഴിഞ്ഞത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




