അബോധാവസ്ഥയിൽ 40 വർഷം; മുൻ ഫ്രഞ്ച് ഫുട്ബോള്‍ താരം ജീന്‍ പിയറി ആദംസ് അന്തരിച്ചു

ജീന്‍ പിയറി ആദംസ്/ ട്വിറ്റർ
Last Updated :20 January 2024, 8:48 am IST

News Now

പാരിസ്: 40 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞ ഫ്രഞ്ച് ഫുട്ബോള്‍ താരം ജീന്‍ പിയറി ആദംസ് (71) അന്തരിച്ചു. പരിക്കേറ്റ് പിന്നാലെ നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹം കോമയിലായത്. പിഎസ്ജി, നീസ് ടീമുകൾക്കായും കളിച്ച താരമാണ് ആദംസ്. 

1982ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ സംഭവിച്ച പിഴവിനെ തുട‌ർന്നാണ് അദ്ദേഹത്തിന് മസ്തിഷകാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണാഡെറ്റാണ് ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്. 

സെന്റര്‍ ബാക്ക് ആയിരുന്ന ആദംസ് 1972-77 കാലത്ത് ഫ്രാന്‍സിനു വേണ്ടി 22 മത്സരം കളിച്ചിട്ടുണ്ട്. പിഎസ്ജിക്കായി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും അദ്ദേഹം കളിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates