
'ഓപ്പണിങ് ബാറ്റിങും ബൗളിങും; ബഹുമുഖ പ്രതിഭ'; ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
സയ്യിദ് ആബിദ് അലി ആദ്യമത്സരത്തില്‍ 55റണ്‍സിന് ആറ് വിക്കറ്റ് നേടി. അതേ പരമ്പരയില്‍ തന്നെ രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീല്‍ഡിങിലും അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു സയ്യിദ് ആബിദ് അലി.
1967 ഡിസംബറില്‍ അഡലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റം. സയ്യിദ് ആബിദ് അലി ആദ്യമത്സരത്തില്‍ 55റണ്‍സിന് ആറ് വിക്കറ്റ് നേടി. അതേ പരമ്പരയില്‍ തന്നെ രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.
1967 മുതല്‍ 1974 വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചു. 1018 റണ്‍സും 47 വിക്കറ്റുകളും നേടി. നിരവധി മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി ബാറ്റിങിലും ബൗളിങ്ങിലും ഓപ്പണറായി. 1975ലെ ഏകദിന ലോകകപ്പിലും സയ്യിദ് ഇന്ത്യക്കായി ജേഴ്സിയണിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

Related News


'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി
മുഈൻ അലി യൂത്ത് ലീഗ് തലപ്പത്തേക്ക്? കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതകൾക്കിടെ നീക്കം
