"ഞങ്ങളുടെ കളിക്കാരൊന്നും ഇങ്ങനെ ചെയ്യുമെന്ന് എനിക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ആരും ഇങ്ങനെ ചെയ്തിട്ടില്ല"

ഹാര്‍ദിക് പാണ്ഡ്യ /ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:34 am IST

News Now

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. 22 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ പാണ്ഡ്യ ടീമിനെ പരമ്പര നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. പാണ്ഡ്യ തന്നെയായിരുന്നു കളിയില്‍ മാന്‍ ഓഫ് സീരീസും. എന്നാല്‍ പിന്നീട് സീരീസിലെ മികച്ച താരമെന്ന പദവി നടരാജന് കാമാറുകയായിരുന്നു പാണ്ഡ്യ. താരത്തിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. പാക്കിസ്ഥാന്‍ താരങ്ങളാരും ഇങ്ങനെ ചെയ്യില്ലെന്നാണ് ഡാനിഷ് പറയുന്നത്.

"മാന്‍ ഓഫ് ദി സീരീസ് നേട്ടം സ്വന്തമാക്കി ഹര്‍ദിക്ക് പാണ്ഡ്യ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി, പക്ഷെ അയാള്‍ അത് നടരാജന് കൈമാറി, ഇത് ആ യാവതാരത്തിന് ആഹ്ലാദവും പ്രചോദനവും പകര്‍ന്നിരിക്കാം. ഞങ്ങളുടെ കളിക്കാരൊന്നും ഇങ്ങനെ ചെയ്യുമെന്ന് എനിക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ആരും ഇങ്ങനെ ചെയ്തിട്ടില്ല. എല്ലാവരും സ്വാര്‍ത്ഥരാണ്' ഡാനിഷ് ട്വിറ്ററില്‍ കുറിച്ചു.


സീരീസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് നടരാജന്‍. പുരസ്‌കാരം തന്നെ തേടി വരുമെന്ന് കരുതിയില്ലെന്നും നടരാജനാണ് അതിനര്‍ഹനെന്നുമാണ് നേട്ടത്തിനുശേഷം പാണ്ഡ്യ പറഞ്ഞത്. ' നടരാജന്‍  ഈ സീരീസില്‍ നീ മികച്ച പ്രകടനമാണ് നടത്തിയത്. ഇത്രയധികം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്കായി കന്നി മത്സരത്തിനിറങ്ങിയപ്പോള്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ചെങ്കില്‍ അത് നിന്റെ കഴിവിനെയും കഠിനാധ്വാനത്തെയുമാണ് കാണിക്കുന്നത്. എന്റെ ഭാഗത്തുനിന്ന് നിനക്കാണ് മാന്‍ ഓഫ് ദി സീരീസിനുള്ള അര്‍ഹത.', എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates