അനായാസം, കത്തും ആത്മവിശ്വാസം! ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍

സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബല്ലസിനെ വീഴ്ത്തി

Novak Djokovic second-round win
നൊവാക് ജോക്കോവിച്Source by : ട്വിറ്റര്‍
Last Updated :30 May 2024, 10:19 pm IST

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ കിരീടം നിലനിര്‍ത്താനുള്ള മുന്നേറ്റം തുടര്‍ന്നു സെര്‍ബിയന്‍ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്. താരം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍.

രണ്ടാം റൗണ്ട് പോരാട്ടത്തില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബല്ലസിനെ വീഴ്ത്തിയാണ് ജോക്കോ മുന്നേറിയത്. കത്തുന്ന ആത്മവിശ്വസത്തിലാണ് താരം ഇത്തവണ റോളണ്ട് ഗാരോസില്‍ കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് സെറ്റ് പോരില്‍ ഒരു സെറ്റും നഷ്ടപ്പെടുത്താതെയാണ് ജോക്കോയുടെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-1, 6-2.

ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് തുടര്‍ച്ചയായി 19ാം തവണയാണ് ജോക്കോവിച് മുന്നേറുന്നത്. രണ്ടാം റൗണ്ടില്‍ ഇവിടെ അവസാനമായി തോറ്റത് 2005ല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now