സുനില്‍ നരെയ്‌നെ മാറ്റി റഹ്മാനുല്ല ഗുര്‍ബാസിനെ ഇറക്കാന്‍ അനുവദിച്ചില്ല

Gambhir, heated argument
അമ്പയറോടു തര്‍ക്കിക്കുന്ന ഗംഭീര്‍Source by : വീഡിയോ ദൃശ്യം
Last Updated :22 April 2024, 5:15 pm IST

News Now

കൊല്‍ക്കത്ത: ഗ്രൗണ്ടില്‍ വച്ച് ദേഷ്യം പിടിച്ച് എതിര്‍ താരങ്ങളോടും മറ്റും ചൂടാവുന്ന ഗൗതം ഗംഭീറിനെ ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും കണ്ടിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിനിടെ ഫോര്‍ത്ത് അമ്പയറോടു വലിയ തോതില്‍ തര്‍ക്കിക്കുന്ന ഗൗതം ഗംഭീറിന്റെ വീഡിയോ പുറത്തു വന്നു.

ബംഗളൂരുവിനെതിരെ അവസാന രണ്ട് ഓവറില്‍ സുനില്‍ നരെയ്‌നെ മാറ്റി ഫീല്‍ഡിങിനു റഹ്മാനുല്ല ഗുര്‍ബാസിനെ ഇറക്കാന്‍ കൊല്‍ക്കത്ത തീരുമാനിച്ചു. എന്നാല്‍ അമ്പയര്‍ ഇതനുവദിച്ചില്ല. ഇതോടെയാണ് ഗംഭീര്‍ ഫോര്‍ത്ത് അമ്പയറുമായി തര്‍ക്കിച്ചത്. പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും ഗംഭീറിനൊപ്പം അമ്പയറോടു തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.

ഗ്രൗണ്ടില്‍ നിന്നു കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ഡഗൗട്ടിലേക്ക് നോക്കി അമ്പയര്‍ അനുവദിക്കുന്നില്ലെന്നു കൈകൊണ്ടു കാണിക്കുന്നതു വീഡിയോയില്‍ കാണാം. ഇതിനു പിന്നാലെയാണ് ഡഗൗട്ടില്‍ ഫോര്‍ത്ത് അമ്പയറോടു ഗംഭീര്‍ ചൂടാവുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

12 പന്തില്‍ 31 റണ്‍സായിരുന്നു താരങ്ങളെ മാറ്റാന്‍ കൊല്‍ക്കത്ത തീരുമാനിക്കുമ്പോള്‍ ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അമ്പയര്‍ അനുവാദം നല്‍കാത്തതാണ് കൊല്‍ക്കത്ത പരിശീക സംഘത്തെ ചൊടിപ്പിച്ചത്.

ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്ത കിരീടം നേടുമ്പോള്‍ ഗംഭീറായിരുന്നു നായകന്‍. പുതിയ സീസണില്‍ ടീമിന്റെ മെന്ററായാണ് ഗംഭീര്‍ കൊല്‍ക്കത്ത ടീമില്‍ തിരിച്ചെത്തിയത്. ഇത്തവണ അതിന്റെ മാറ്റം ടീമില്‍ കാര്യമായി പ്രതിഫലിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates