
അമ്പയറോട് ഉടക്കി; സാം കറന് പിഴ ശിക്ഷ
ആര്‍സിബി ക്യാപ്റ്റന്‍ ഡുപ്ലെസിക്കും പിഴ

മൊഹാലി: പഞ്ചാബ് കിങ്സ് നായകന് സാം കറന് പിഴ. കറന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കണം. അമ്പയറുടെ തീരുമാനത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് കറന് വിനയായത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമ്പയറോടു കറന് അതൃപ്തി രേഖപ്പെടുത്തിയത്. ഇതാണ് ഐപിഎല്ലിന്റെ നിയമ ലംഘനമായി കണ്ടെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. തുടര്‍ച്ചയായി നാലാം മത്സരമാണ് പഞ്ചാബ് പരാജയപ്പെടുന്നത്. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകം.
അതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഓവറുകള്‍ തീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു സാധിച്ചില്ല. ഇതോടെ അവരുടെ നായകന് ഫാഫ് ഡുപ്ലെസിക്കും പിഴ ശിക്ഷയുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിനു ഡുപ്ലെസി 12 ലക്ഷം പിഴയൊടുക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



