'പഞ്ചാബ് അനായാസം ജയിക്കും', വീണ്ടും പിഴച്ച് ഗൗതം ഗംഭീറിന്റെ പ്രവചനം; ദയയില്ലാതെ ആരാധകര്‍

തുടരെ രണ്ടാം മത്സരത്തിലും ഗംഭീറിന്റെ പ്രവചനം പാളിയതോടെ ട്രോള്‍ കടുപ്പിക്കുകയാണ് ആരാധകര്‍

ഫോട്ടോ: പഞ്ചാബ് കിങ്‌സ്, ട്വിറ്റര്‍
Last Updated :20 January 2024, 8:49 am IST

ദുബായ്: മത്സരം ഫലം പ്രവചിക്കുന്നതില്‍ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന് വീണ്ടും പാടെ പിഴച്ചു. രാജസ്ഥാന് എതിരെ പഞ്ചാബ് അനായാസ ജയം നേടും എന്നാണ് ഗംഭീര്‍ പ്രവചിച്ചത്. തുടരെ രണ്ടാം മത്സരത്തിലും ഗംഭീറിന്റെ പ്രവചനം പാളിയതോടെ ട്രോള്‍ കടുപ്പിക്കുകയാണ് ആരാധകര്‍. 

കൊല്‍ക്കത്തയ്ക്ക് എതിരായ കളിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുക ബാംഗ്ലൂരിന്റെ ഡിവില്ലിയേഴ്‌സ് ആയിരിക്കും എന്നാണ് ഗംഭീര്‍ പ്രവചിച്ചത്. എന്നാല്‍ അവിടെ ഡിവില്ലിയേഴ്‌സ് ഗോള്‍ഡന്‍ ഡക്കായിരുന്നു. 

പഞ്ചാബ് കിങ്‌സ് രാജസ്ഥാനെതിരെ അനായാസ ജയം പിടിക്കുമെന്ന ഗംഭീറിന്റെ പ്രവചനവും തെറ്റി. അനായാസം ജയം പിടിക്കാന്‍ സാധിക്കുമായിരുന്നു എങ്കിലും പഞ്ചാബിന് അതിനായില്ല. രണ്ട് ഓവറില്‍ നിന്ന് ജയിക്കാന്‍ എട്ട് റണ്‍സ് മതിയെന്ന നിലയില്‍ നിന്ന് രണ്ട് റണ്‍ തോല്‍വിയിലേക്കാണ് പഞ്ചാബ് വീണത്. 

അവസാന ഓവറില്‍ നാല് റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് കാര്‍ത്തിക് ത്യാഗി വിട്ടുകൊടുത്തത്. തോല്‍വിയോടെ പഞ്ചാബ് ഏഴാം സ്ഥാനത്തേക്ക് വീണു. അഞ്ചാം സ്ഥാനം പിടിക്കാന്‍ ജയം രാജസ്ഥാനെ തുണച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now