
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സിംഗപ്പൂര്: ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന് ഗ്രാന്ഡ്മാസ്റ്റര് ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില് ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്ഷിപ്പിലെ 14മത്തെ മത്സരത്തില് നിര്ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5 പോയിന്റ് താരം നേടി. വിശ്വനാഥന് ആനന്ദിന് ശേഷം ഇന്ത്യയില് ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.
ഒന്നാം പോരാട്ടം ഡിങ് ലിറന് ജയിച്ചപ്പോള് മൂന്നാം പോരില് ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില് പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില് ഡിങ് ലിറനെതിരേ നിര്ണായക ജയം ഗുകേഷ് സ്വന്തമാക്കി. എന്നാല് 12-ാം റൗണ്ട് മത്സരത്തില് ഗുകേഷിനെ ലിറന് പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറന് പോയിന്റില് ഗുഗേഷിനൊപ്പമെത്തിയത് (66). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.56.5). അവസാന ?ഗെയിമായ 14-ല് കറുത്ത കരുക്കളായിരുന്നിട്ടും ?ഗു?കേഷ് ചരിത്ര വിജയം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 53 പന്തിൽ 101 റൺസ്! ചരിത്ര നേട്ടത്തിൽ 'പ്രിട്ടോറിയസ്'
ലോകത്തെ ഏറ്റവും കൊളസ്ട്രേൾ കുറഞ്ഞ രാജ്യം സൗത്ത് കൊറിയ; കാരണം ഈ ഭക്ഷണശീലവും ജനിതകവും

