
'കഴിഞ്ഞ ആറുമാസം ഞാന്‍ ഒരക്ഷരം മിണ്ടിയില്ല'; 144 റണ്‍സും 11 വിക്കറ്റും, ഓള്‍റൗണ്ട് മികവുമായി ഹര്‍ദിക്
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓള്‍റൗണ്ട് പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓള്‍റൗണ്ട് പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഉടനീളം 144 റണ്‍സും 11 വിക്കറ്റും നേടി, ഇന്ത്യ വീണ്ടും ടി20 ലോകകപ്പ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍ദിക് പാണ്ഡ്യ വഹിച്ചത്. ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ നിര്‍ണായക വിക്കറ്റെടുത്ത് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയതും ഹര്‍ദിക്കാണ്. തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തി മികച്ച ഫോമില്‍ കളിച്ചിരുന്ന ഹെയ്ന്റിച്ച് ക്ലാസനെ വിക്കറ്റ് കീപ്പറിന്റെ കൈകളില്‍ കുരുക്കി മടക്കിയാണ് പാണ്ഡ്യ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. അതുവരെ ജയസാധ്യത ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു. കഠിനാധ്വാനം ചെയ്താല്‍ തിളങ്ങാനാകുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് മത്സരശേഷം ഹര്‍ദിക് പാണ്ഡ്യ പ്രതികരിച്ചു.
'എന്റെ അവസാന ആറുമാസം എങ്ങനെയായിരുന്നു, ഞാന്‍ ഒരക്ഷരം മിണ്ടിയില്ല. കഠിനാധ്വാനം ചെയ്താല്‍ എനിക്ക് തിളങ്ങാനാകുമെന്ന് എനിക്കറിയാമായിരുന്നു'- ഹര്‍ദിക്കിന്റെ വാക്കുകള്‍. ഫൈനലില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് പാണ്ഡ്യ നേടിയത്. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഹര്‍ദിക് എറിഞ്ഞ അവസാന ഓവറില്‍ 8 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
20-ാം ഓവറില്‍ ഇന്ത്യക്ക് ഭീഷണിയായി നിന്ന ഡേവിഡ് മില്ലറെ ഹര്‍ദികിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്നു പിടിച്ച് പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു. മില്ലര്‍ 21 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹര്‍ദിക് അവരുടെ പതനം ഉറപ്പിച്ചു. അവസാന മൂന്ന് ഓവറുകള്‍ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് കൈവിട്ട കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി




