
ഇക്കണോമി നിരക്ക് വെറും 4.17, എട്ടു മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ്: ബുംറ ടൂര്‍ണമെന്റിന്റെ താരം
ടി20 ലോകകപ്പ് കീരിടത്തില്‍ വീണ്ടും മുത്തമിടാന്‍ ഇന്ത്യയ്ക്ക് ഭാഗ്യം ലഭിച്ചതില്‍ നിര്‍ണായ പങ്ക് വഹിച്ച പേസര്‍ ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിന്റെ താരം.

ബാര്‍ബഡോസ്: ടി20 ലോകകപ്പ് കീരിടത്തില്‍ വീണ്ടും മുത്തമിടാന്‍ ഇന്ത്യയ്ക്ക് ഭാഗ്യം ലഭിച്ചതില്‍ നിര്‍ണായ പങ്ക് വഹിച്ച പേസര്‍ ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിന്റെ താരം. എട്ടു ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകളാണ് താരം നേടിയത്.
8.26 ആണ് ശരാശരി. ടി20 ലോകകപ്പിലെ താരത്തിന്റെ ഇക്കണോമി നിരക്ക് ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 4.17 ആണ് ഇക്കണോമി നിരക്ക്. ഏകദിനത്തില്‍ പോലും ഇത് ഏറെ കുറെ അസാധ്യമായി മാറുമ്പോഴാണ് ടി20യില്‍ താരം ഇത് നിലനിര്‍ത്തിയത്. ടി20 ലോകകപ്പില്‍ വിരാട് കോഹ് ലിക്ക് ശേഷം ടൂര്‍ണമെന്റിന്റെ താരമാകുമെന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ബുംറ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫൈനലില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റാണ് ബുംറ നേടിയത്. ഫൈനല്‍ മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന ഘട്ടത്തില്‍ ബുംറ എറിഞ്ഞ അവസാന രണ്ടു ഓവറുകള്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു. പന്തും റണ്‍സും തുല്യമായി നില്ക്കുന്ന ഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി ബുംറയുടെ ബൗളിങ്. നിര്‍ണായക ഘട്ടത്തില്‍ ജാന്‍സെന്റെ വിക്കറ്റും തെറിപ്പിച്ച് ഇന്ത്യയുടെ ജയപ്രതീക്ഷ കൂട്ടുന്നതിലും ബുംറ വലിയ പങ്കാണ് വഹിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്




