
News Now
സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് ഇസ്ലാമബാദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
'2023ൽ ലാഹോറിൽ വച്ച് അയാൾ എന്റെ ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. ആയാൾ കൊലയാളിയാണ്. എന്റെ കൈയിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിയും ചതിയനുമായ ആളെയാണ് ഇസ്ലാമബാദ് യുനൈറ്റഡ് കളിപ്പിക്കുന്നത്. പ്രതികാരം ചെയ്യൽ അല്ല എന്റെ ലക്ഷ്യം. ഞാൻ നീതിക്കു വേണ്ടിയാണ് പോരാടുന്നത്'- സാനിയ വ്യക്തമാക്കി.
താൻ ഉന്നയിക്കുന്ന പരാതി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്വിയും കേൾക്കണമെന്നു അവർ ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുമെന്നു ഇമദ് വാസിം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്.
Summary
Sania Ashfaq, the ex-wife of Imad Wasim, has accused the former Pakistan cricketer of abandoning her while she was pregnant with their third child
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





