ട്രാക്ടറില്‍ ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സിംബാബ്‌വേ മുന്‍ താരത്തിന്റെ ട്രോള്‍

തതേന്ദ തയ്ബു ട്വീറ്റ് ചെയ്ത ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയായിരിക്കുമെന്നതില്‍ ട്രോളുമായി സിംബാബ്‌വേ മുന്‍ നായകന്‍ തതേന്ദ തയ്ബു. ട്രാക്ടറില്‍ ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സിംബാബ്‌വേ മുന്‍ താരത്തിന്റെ ട്രോള്‍. 

രണ്ട് ക്യാപ്റ്റന്മാരും നാലാം ടെസ്റ്റിനുള്ള പിച്ചില്‍ തൃപ്തരാണെന്ന് തോന്നുന്നതായാണ് തയ്ബു ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ പിച്ച് വിവാദമായിരുന്നു. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിച്ചതോടെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. 

പരമ്പരയിലെ ചെന്നൈയില്‍ നടന്ന ആദ്യ രണ്ട് ടെസ്റ്റിനുള്ള പിച്ചിന് നേര്‍ക്കും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ച് എന്നായിരുന്നു ആദ്യ ടെസ്റ്റിന് ശേഷം ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates