'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനിത് സ്വപ്‌നം കാണുകയാണ്. എന്നെ കുറിച്ചോര്‍ത്ത് ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നു'

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

News Now

ടോക്യോ: 5 വര്‍ഷമായി മനസില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ടോക്യോയില്‍ യാഥാര്‍ഥ്യമായതെന്ന് ഒളിംപിക്‌സ് ഭാരദ്വോഹനത്തിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ ജേതാവ് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ രണ്ട് ദശകം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ച് ഒളിംപിക്‌സ് മെഡല്‍ കഴുത്തിലണിഞ്ഞതിന് പിന്നാലെയാണ് മീരാബായി ചാനുവിന്റെ പ്രതികരണം. 

ഒരുപാട് സന്തോഷം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനിത് സ്വപ്‌നം കാണുകയാണ്. എന്നെ കുറിച്ചോര്‍ത്ത് ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നു. സ്വര്‍ണത്തിനായാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ വെള്ളി നേടാനായതും എന്റെ വലിയ നേട്ടമാണ്, മീരാബായി ചാനു പറഞ്ഞു. 

ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടാനായതില്‍ ഒരുപാട് സന്തോഷം. ഞാന്‍ മണിപ്പൂരിന്റേത് മാത്രമല്ല. ഈ രാജ്യത്തിന്റെ മുഴുവനുമാണ് ഞാന്‍, ഒളിംപിക്‌സ് മെഡല്‍ നേടിയ മണിപ്പൂരി താരം എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ മീരാബായി ചാനുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഒളിംപിക്‌സ് വളയത്തിന്റെ മാതൃകയിലെ കമ്മല്‍ അമ്മ സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ മത്സരത്തിനായി കയറുമ്പോള്‍ അത് മാറ്റി വെക്കേണ്ടതായി വന്നു. അപ്പോഴും മെഡലിലേക്ക് എത്താനായുള്ള പ്രസന്നത മത്സരത്തില്‍ ഉടനീളം ചാനുവില്‍ പ്രകടമായി നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates