
3 രാജ്യങ്ങൾ, 12 വേദികൾ; 2027ലെ ഏകദിന ലോകകപ്പ് പുതു ഫോർമാറ്റിൽ!
ലോകകപ്പ് വേദികൾ പ്രഖ്യാപിച്ച് ഐസിസി

ജൊഹന്നാസ്ബർഗ്: 2027ൽ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. മൂന്ന് രാജ്യങ്ങളിലുമായി 12 വേദികൾ. ദക്ഷിണാഫ്രിക്കയിൽ എട്ടും സിംബാബ്‍വെയിൽ മൂന്നും നമീബിയയിൽ ഒരു വേദിയിലുമായാണ് പോരാട്ടങ്ങൾ. 2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ലോകകപ്പ് മാമാങ്കം.
24 വർഷങ്ങൾക്കു ശേഷമാണ് ആഫ്രിക്കൻ മണ്ണിലേക്ക് ഏകദിന ലോകകപ്പ് വിരുന്നെത്തുന്നത്. ഇതിനു മുൻപ് 2003ലാണ് ആഫ്രിക്കയിൽ ലോകകപ്പ് അരങ്ങേറിയത്. അന്ന് ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കെനിയ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിച്ചത്.
ജൊഹന്നാസ്ബർഗിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഐസിസി വേദികൾ പ്രഖ്യാപിച്ചത്. നമീബിയയിലെ ഏക വേദി തലസ്ഥാന നഗരമായ വിൻഹോക്കിലാണ്. പ്രഖ്യാപന വേദിയിൽ മൂന്ന് രാജ്യങ്ങളിലേയും ക്രിക്കറ്റ് ഇതിഹാസങ്ങളും എത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങളായ ഗ്രെയം സ്മിത്ത്, മഖായ എൻടിനി, ഹാഷിം അംല, ടെസ്റ്റ് ഏകദിന നായകൻ ടെംബ ബവുമ, കഗിസോ റബാഡ, സിംബാബ്‍വെ താരം ഹാമിൽട്ടൻ മസകഡ്സ, നമീബിയയുടെ റുഡോൾഫ് ജാൻസൻ വാൻ വൂറൻ എന്നിവർ വേദിയിലെത്തി.
പുതിയ ഫോർമാറ്റ്
ആകെ 57 മത്സരങ്ങളാണ് 2027ലെ ഏകദിന ലോകകപ്പിൽ അരങ്ങേറുന്നത്. മൂന്ന് ഘട്ടങ്ങളുള്ള പുതിയ ഫോർമാറ്റാണ് ഐസിസി 2027ലെ ലോക പോരിനായി അവതരിപ്പിക്കുന്നത്.
സൂപ്പർ സീരീസ്: 12 മുതൽ 14 വരെ റാങ്കിലുള്ള മൂന്ന് ടീമുകൾ റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ മത്സരിക്കും. ഇതിൽ ജയിക്കുന്ന ഒരു ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ആദ്യ റൗണ്ടിൽ 30 മത്സരങ്ങളായിരിക്കും. 12 ടീമുകളെ 6 വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് റൗണ്ട് റോബിൻ രീതിയിലായിരിക്കും ആദ്യ റൗണ്ട് പോരാട്ടങ്ങൾ.
സൂപ്പർ 7: ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളും കൂടാതെ ഇരു ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു ടീമും ഉൾപ്പെടുന്നതാണ് സൂപ്പർ 7. ഈ ഘട്ടത്തിൽ ആകെ 21 റൗണ്ട് റോബിൻ പോരാട്ടങ്ങളായിരിക്കും. ഇതിൽ നിന്ന് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. സൂപ്പർ 7നിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം നാലാം സ്ഥാനക്കാരുമായും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായും സെമിയിൽ നേർക്കുനേർ വരും. ഇതിൽ ജയിക്കുന്ന രണ്ട് ടീമുകൾ ലോക കിരീടത്തിനായി ഗ്രാൻഡ് ഫിനാലേയിൽ ഏറ്റുമുട്ടും.
മത്സര വേദികൾ
ദക്ഷിണാഫ്രിക്ക (8 വേദികൾ)
വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
സെഞ്ചൂറിയൻ, ടിഷ്വാനെ
ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, കേപ് ടൗൺ
കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട്, ഡർബൻ
സെന്റ് ജോർജ് പാർക്ക്, ഗെബെർഹ
മംഗാങ് ഓവൽ, ബ്ലൂംഫോണ്ടെയ്ൻ
ബോലാണ്ട് പാർക്ക്, പാൾ
ബഫല്ലോ പാർക്ക്, കുഗോമ്പോ സിറ്റി- പഴയ ഈസ്റ്റ് ലണ്ടൻ
സിംബാബ്‍വെ (3 വേദികൾ)
ഹരാരെ സ്പോർട്സ് ക്ലബ്, ഹരാരെ
ക്വീൻസ് സ്പോർട്സ് ക്ലബ്, ബുലവായോ
പുതിയതായി നിർമിച്ച ഫാലെ മോസി ഓ തുന്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, വിക്ടോറിയ ഫോൾസ്
നമീബിയ (1 വേദി)
നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട്, വിൻഡ്ഹോക്ക്.
WHAT TO READ NEXT

'ലോകകപ്പ് ഫുട്ബോൾ കളിക്കില്ല'; ഫിഫയോട് ഉടക്കി യുവേഫ!
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
ICC Cricket World Cup 2027: Twelve venues across South Africa, Zimbabwe and Namibia will stage the 2027 ODI World Cup, with hosts South Africa accounting for eight of the stadiums
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




