വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക 82 റണ്‍സില്‍ ഓള്‍ ഔട്ട്

India bowl South Africa out
ക്യാപ്റ്റനുമായി വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഗോംഗഡി തൃഷSource by : എക്സ്
Last Updated :2 February 2025, 1:27 pm IST

News Now

ക്വലാലംപുര്‍: വനിതാ അണ്ടര്‍ 19 ടി20 ലോക കിരീടത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 83 റണ്‍സ്. ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 82 റണ്‍സില്‍ അവസാനിച്ചു.

മിന്നും ബാറ്റിങുമായി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഗോംഗഡി തൃഷ ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി.

വൈഷ്ണവി ശര്‍മ, ആയുഷി ശുക്ല, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശബ്‌നം ഷകില്‍ എന്നിവര്‍ ഒരു വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 23 ഫണ്‍സെടുത്ത മികെ വാന്‍ വൂസ്റ്റാണ് ടോപ് സ്‌കോറര്‍. ഫയ് കൗളിങ് 15 റണ്‍സെടുത്തു. ജെമ്മ ബോത (16), കരാബോ മോസോ (10) എന്നിവരും രണ്ടക്കം കണ്ടു. മറ്റാരും തിളങ്ങിയില്ല. 4 താരങ്ങള്‍ പൂജ്യത്തില്‍ പുറത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates