
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

പാരിസ്: ഫ്രഞ്ച് ഓപ്പണ് വനിതാ സിംഗിള്സ് കിരീടത്തില് ഒരിക്കല് കൂടി മുത്തമിട്ട് ലോക ഒന്നാം നമ്പറും പോളണ്ട് താരവുമായ ഇഗ സ്വിയടെക്. ഫൈനലില് ഇറ്റലിയുടെ ജാസ്മിന് പാവോലിനിയെയാണ് സ്വിയടെക് പരാജയപ്പെടുത്തിയത്. അനായാസ വിജയമാണ് ഇഗ സ്വന്തമാക്കിയത്.
6-2, 6-1 എന്ന സ്കോറില് മത്സരം തീര്ന്നു. ഈ ടൂര്ണമെന്റിലുടനീളം മിന്നും ഫോമില് കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില് ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
റോളണ്ട് ഗാരോസിലെ കളി മണ് കോര്ട്ടില് താരം നേടുന്ന ഹാട്രിക്ക് കിരീടമാണിത്. ആകെ കിരീടങ്ങളുടെ എണ്ണം നാലായി. നേരത്തെ 2020ലാണ് ഇവിടെ ആദ്യമായി താരം കിരീടം നേടിയത്. 2022ലും, 23ലും ഇഗ തന്നെ മുത്തമിട്ടു.
2022ല് താരം യുഎസ് ഓപ്പണ് നേടിയിരുന്നു. ആകെ ഗ്രാന്ഡ് സ്ലാമുകളുടെ എണ്ണം ഇതോടെ അഞ്ചായി. ഓസ്ട്രേലിയന് ഓപ്പണില് സെമിയിലെത്തിയതും വിംബിള്ഡണില് ക്വാര്ട്ടറിലെത്തിയതുമാണ് മറ്റ് ഗ്രാന്ഡ് സ്ലാമുകളിലെ നേട്ടം.
WHAT TO READ NEXT

ഇന്ത്യ- പാക് ഹൈ വോള്ട്ടേജ് പോരില് മഴ കളിക്കുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



