ടി20 ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയ 7 ബൗളര്‍മാര്‍

രണ്ട് ഓസ്ട്രേലിയൻ താരങ്ങളും രണ്ട് അയർലൻഡ് താരങ്ങളും ടി20 ലോകകപ്പിൽ ഹാട്രിക്ക് വിക്കറ്റുകൾ നേടി

illustrious group of seven players
പാറ്റ് കമ്മിന്‍സ്Source by : എക്സ്
Last Updated :23 June 2024, 4:14 pm IST

News Now

പാറ്റ് കമ്മിന്‍സ് തുടരെ രണ്ട് വട്ടം ഹാട്രിക്ക് നേടി. ഇതോടെ ടി20 ലോകകപ്പില്‍ ആകെ 8 തവണ ഹാട്രിക്ക് പിറന്നു

1ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ)

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

ഫെയ്സ്ബുക്ക്

ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്കാണ് ബ്രെറ്റ് ലീ നേടിയത്. 2007ലെ പ്രഥമ ലോകകപ്പിലായിരുന്നു നേട്ടം. ബംഗ്ലാദേശിനെതിരെയാണ് 2007 സെപ്റ്റംബര്‍ 16നു താരം ചരിത്രമെഴുതിയത്.

2കുര്‍ടിസ് കാംഫര്‍ (അയര്‍ലന്‍ഡ്)

കുര്‍ടിസ് കാംഫര്‍

കുര്‍ടിസ് കാംഫര്‍

എക്സ്

ഓള്‍ റൗണ്ടര്‍ കാംഫര്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് നേട്ടം സ്വന്തമാക്കിയത്. 2021 ഒക്ടോബര്‍ 18നായിരുന്നു ഹാട്രിക്കിന്റെ പിറവി.

3വാനിന്ദു ഹസരങ്ക (ശ്രീലങ്ക)

വാനിന്ദു ഹസരങ്ക

വാനിന്ദു ഹസരങ്ക

എക്സ്

2021ലെ ലോകകപ്പില്‍ തന്നെയാണ് വാനിന്ദു ഹസരങ്കയും നേട്ടം സ്വന്തമാക്കിയത്. ഒക്ടോബര്‍ 30നു നടന്ന പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം തുടരെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

4കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക)

കഗിസോ റബാഡ

കഗിസോ റബാഡ

എക്സ്

2021ലെ ലോകകപ്പില്‍ പിറന്ന മൂന്നാം ഹാട്രിക്ക്. നവംബര്‍ ആറിനു ഇംഗ്ലണ്ടിനെതിരെയാണ് റബാഡയുടെ ഹാട്രിക്ക് വിക്കറ്റ് പ്രകടനം.

5കാര്‍ത്തിക് മെയ്യപ്പന്‍ (യുഎഇ)

കാര്‍ത്തിക് മെയ്യപ്പന്‍

കാര്‍ത്തിക് മെയ്യപ്പന്‍

എക്സ്

2022ലെ ലോകകപ്പിലാണ് ഇന്ത്യന്‍ വംശജനായ താരം ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ ഒക്ടോബര്‍ 18നു നടന്ന പോരാട്ടത്തിലാണ് ഹാട്രിക്ക്.

6ജോഷ് ലിറ്റില്‍ (അയര്‍ലന്‍ഡ്)

ജോഷ് ലിറ്റില്‍

ജോഷ് ലിറ്റില്‍

ഫെയ്സ്ബുക്ക്

കാംഫറിനു പിന്നാലെ ഹാട്രിക്കടിച്ച മറ്റൊരു ഐറിഷ് ബൗളര്‍. താരം 2022ലെ ലോകകപ്പില്‍ നവംബര്‍ നാലിനു ന്യൂസിലന്‍ഡിനെതിരെയാണ് ജോഷ് ലിറ്റിൽ നേട്ടം സ്വന്തമാക്കിയത്.

7പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

എക്സ്

ബ്രെറ്റ് ലീക്കു ശേഷം ഓസ്‌ട്രേലിയക്കായി ടി20 ലോകകപ്പില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി കമ്മിന്‍സ് മാറി. ഒരു വട്ടമല്ല തുടരെ രണ്ട് വട്ടം താരം നേട്ടം ആവര്‍ത്തിച്ചു. 2024 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ജൂണ്‍ 21 ബംഗ്ലാദേശിനെതിരേയും 23നു അഫ്ഗാനെതിരേയും തുടരെ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates