
ഹാട്രിക്ക് സ്വര്‍ണ സ്വപ്നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2022ലെ ഹാങ്ഷു ഏഷ്യന്‍ ഗെയിംസിലും തജീന്ദര്‍പാല്‍ സ്വര്‍ണം നേടിയിരുന്നു

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷോട്പുട്ടില്‍ നിലവിലെ സ്വര്‍ണ ജേതാവായ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ് തൂര്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. താരത്തിന്റെ ഏഷ്യന്‍ ഗെയിംസ് ഹാട്രിക്ക് സ്വര്‍ണമെന്ന സ്വപ്നം ഫൈനലില്‍ തകര്‍ന്നു. 20.64 മീറ്റര്‍ ദൂരം ഷോട്ട് പുട്ട് പായിച്ചാണ് താരം വെള്ളി സ്വന്തമാക്കിയത്. അവസാന ത്രോയിലാണ് താരം വെള്ളിയിലേക്ക് കയറിയത്. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ കരണ്‍വീര്‍ സിങിന് ഫൈനലില്‍ മികവിലെത്താന്‍ സാധിച്ചില്ല.
ഇറാന് താരം മുഹമ്മദ്രെസ ടയബിസെ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. താരം 20.81 മീറ്റര്‍ താണ്ടി. സൗദി അറേബ്യയുടെ മുഹമ്മദ് ടോലുവിനാണ് വെങ്കലം. 20.48 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം.
WHAT TO READ NEXT

കോഹ്ലിയെ കാത്ത് 'തിരുവനന്തപുരത്ത്' ഈ റെക്കോർഡുകൾ!
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2022ലെ ഹാങ്ഷു ഏഷ്യന്‍ ഗെയിംസിലും തജീന്ദര്‍പാല്‍ സ്വര്‍ണം നേടിയിരുന്നു. സമാന മികവ് ഇത്തവണ പുറത്തെടുക്കാന്‍ പഞ്ചാബ് താരത്തിനു സാധിച്ചില്ല. എങ്കിലും തുടരെ മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡലെന്ന നേട്ടം താരം സ്വന്തമാക്കി.
നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 29ല്‍ എത്തി. 4 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ 10ാം സ്ഥാനത്താണ്.
WHAT TO READ NEXT

'ആരാധക പ്രതീക്ഷയിൽ ആശങ്ക ഇല്ല, കൂടുതൽ സ്വതന്ത്രനായി ബാറ്റ് ചെയ്യും'
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Tajinderpal Singh Toor has won silver in men's shot put! Third consecutive Asian Games medal for Toor, but he is unable to make it a hattrick of golds. Seventh athletics medal for India at Aichi-Nagoya 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



