
ചുട്ടു പഴുത്ത തീ കനലിലൂടെ നടന്ന് ബംഗ്ലാദേശ് താരം! ഏഷ്യാ കപ്പിനു 'മനോധൈര്യം' ഉറപ്പിക്കാന്‍ വിചിത്ര പരിശീലനം (വീഡിയോ)
ഏഷ്യാ കപ്പിനു മുന്നേടിയായാണ് താരത്തിന്റെ മൈന്‍ഡ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിന്റെ ഭാഗമായി താരം ചുട്ടു പൊള്ളുന്ന തീ കനലിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യയടക്കമുള്ള ടീമുകള്‍ ഒരുങ്ങുകയാണ്. അതിനിടെ ശ്രദ്ധേയമാകുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം ഷെയ്ഖിന്റെ പരിശീലനം. മനോധൈര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി താരം തീ കനലില്‍ നടക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി. ഒരു ടെസ്റ്റും നാല് ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും ബംഗ്ലാദേശിനായി കളിച്ച താരമാണ് മുഹമ്മദ് നയിം.
ഏഷ്യാ കപ്പിനു മുന്നേടിയായാണ് താരത്തിന്റെ മൈന്‍ഡ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിന്റെ ഭാഗമായി താരം ചുട്ടു പൊള്ളുന്ന തീ കനലിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. മൈന്‍ഡ് ട്രെയിനറുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പരീക്ഷണം.
Naim Sheikh working with a mind trainer ahead of Asia Cup. pic.twitter.com/mkykegJ06p
â Saif Ahmed (@saifahmed75) August 18, 2023
ദീര്‍ഘ ശ്വാസമെടുത്ത് താരം കനലിലൂടെ അനായാസം നടക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ബക്കറ്റില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍. പാകിസ്ഥാനും ശ്രീലങ്കയുമാണ് വേദികള്‍. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ ആദ്യ പോരാട്ടം ശ്രീലങ്കക്കെതിരെയാണ്. ഈ മാസം 31നാണ് ബംഗ്ലാ ടീമിന്റെ മത്സരം തുടങ്ങുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



