ഗെയ്ക്‌വാദിന് ആദരം; കറുത്ത ആംബാന്‍ഡ് ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍

മുന്‍ പരിശീലകന്റെ സ്മരണയില്‍ ഇന്ത്യ

India players wear black armbands
ആംബാന്‍ഡ് ധരിച്ച് വിരാട് കോഹ്‍ലിപിടിഐ
Edited by :renjith.k
Last Updated :2 ഓഗസ്റ്റ് 2024, 4:53 pm IST

കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലെത്തിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദിനു ആദരമര്‍പ്പിച്ചാണ് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ച് കളത്തിലെത്തിയത്.

ആദ്യ ഏകദിനത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഏകദിനത്തില്‍.

71 വയസുകാരനായ ഗെയ്ക്‌വാദ് അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്‌വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന ഗെയ്ക്‌വാദ് 12000 റണ്‍സ് നേടി. 34 സെഞ്ച്വറികളും 47 അര്‍ധ സെഞ്ച്വറികളും അതില്‍ ഉള്‍പ്പെടും.

1982ല്‍ വിരമിച്ച ശേഷമാണ്, ഗെയ്ക്‌വാദ് പരിശീലന രംഗത്തേക്ക് എത്തിയത്. 1997- 99 വരെയുള്ള രണ്ട് വര്‍ഷത്തെ കാലയളവില്‍ പുരുഷ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2018ല്‍, ബിസിസിഐയുടെ കേണല്‍ സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now