
ലങ്കയെ വൈറ്റ് വാഷടിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്
മത്സരം വൈകീട്ട് 7 മുതല്‍
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാല്‍ ക്ലീന്‍ സ്വീപ്പാണ് ടീം ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. രണ്ടാം പോരാട്ടം മഴയെ തുടര്‍ന്നു ചുരുക്കി ഡെക്ക്വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് പുനരാരംഭിച്ചത്.
രണ്ട് മത്സരങ്ങളിലും മധ്യനിരയു വാലറ്റവും പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെ തകരുന്ന കാഴ്ചയായിരുന്നു ലങ്കയെ സംബന്ധിച്ചു. ആദ്യ മൂന്ന് ബാറ്റര്‍മാരൊഴികെ ഒരാളും മികവിലേക്ക് എത്തിയിട്ടില്ല എന്നതാണ് അവരെ ആശങ്കയിലാക്കുന്നത്. ബൗളിങ് നിരയും ഫോമില്‍ അല്ല. ആശ്വാസ ജയമാണ് അവര്‍ സ്വന്തം മണ്ണില്‍ ലക്ഷ്യമിടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ കളിയില്‍ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ് ഇന്നും സ്ഥാനം നിലനിര്‍ത്തിയേക്കും. കഴിഞ്ഞ കളിയില്‍ സഞ്ജു ഗോള്‍ഡന്‍ ഡക്കായിരുന്നു. അതിന്റെ ക്ഷീണം തീര്‍ക്കുകയായിരിക്കും താരം ലക്ഷ്യമിടുന്നത്. ഇതുവരെ അവസരം കിട്ടാതിരുന്ന വാഷിങ്ടന്‍ സുന്ദര്‍, ഖലീല്‍ അഹമദ്, ശിവം ദുബെ എന്നിവരും ഇന്ന് കളത്തിലെത്തിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ/ ശിവം ദുബെ, റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍/ വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്/ ഖലീല്‍ അഹമദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്




