
News Now
Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഷാര്ജ: ബംഗ്ലാദേശിനെ 103 റണ്സിന് തകര്ത്ത് ഇന്ത്യ അണ്ടര് 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലില്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 243 റണ്സെടുത്തു. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ ചെറുത്തുനില്പ്പ് 38.2 ഓവറില് 140 റണ്സില് അവസാനിപ്പിച്ചാണ് ഇന്ത്യന് കൗമാരപ്പട ഫൈനല് ബര്ത്ത് ഉറപ്പിച്ചത്.
ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള് വീഴ്ത്തി. രാജ്വര്ധന് ഹംഗര്ഗെകര്, രവി കുമാര്, രാജ് ബവ, വിക്കി അസ്ത്വാള് എന്നിവര് രണ്ട് വീതം വിക്കറ്റുകള് നേടി. നിഷാന്ത് സിന്ധു, കുശാല് ടാംബെ എന്നിവര് ഓരോ വിക്കറ്റ് സ്വന്തമാക്കി.
ബംഗ്ലാദേശ് നിരയില് 42 റണ്സെടുത്ത ആരിഫുല് ഇസ്ലാമാണ് ടോപ് സ്കോറര്. മഹ്ഫിജുല് ഇസ്ലാം 26 റണ്സും കണ്ടെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷെയ്ക് റഷീദ് 90 റണ്സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായി. ക്യാപ്റ്റന് യഷ് ധുള് (26), വിക്കി ഒസ്ത്വാള് (പുറത്താകാതെ 28), രാജ് ബവ (23) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഫൈനലില് ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്. പാകിസ്ഥാനെ തകര്ത്തെറിഞ്ഞാണ് ലങ്കയുടെ വരവ്. ഫൈനൽ പോരാട്ടം നാളെ അരങ്ങേറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
