
ശുഭ്മാന്‍ ഗില്ലും തൂക്കി സെഞ്ച്വറി; പന്തും ഫോമിൽ! ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
കെഎല്‍ രാഹുലിന് പിന്നാലെയാണ് നായകനും ശതകം തൊട്ടത്

ചണ്ഡീഗഢ്: ഐപിഎല്ലിലെ മിന്നും ഫോം ടെസ്റ്റിലും തുടര്‍ന്നു ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് പോരാട്ടത്തില്‍ ഗില്‍ കിടിലന്‍ സെഞ്ച്വറിയുമായി കളം വാഴുന്നു. കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 138 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും സഹിതമാണ് ശതകം.
നേരത്തെ ഓപ്പണര്‍ കെഎല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് ഗില്ലും ശതകം തൊട്ടത്. സായ് സുദര്‍ശനും ഐപിഎല്‍ ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി മടങ്ങി. ഋഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. ഗില്‍ 3 സിക്‌സും 2 ഫോറും സഹിതം 70 പന്തില്‍ 50 റണ്‍സിലെത്തി.
ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന ശക്തമായ നിലയിൽ. നിലവില്‍ ഗില്‍ 103 റണ്‍സുമായി ബാറ്റിങ് തുടരുന്നു. പന്ത് 50 റണ്‍സിലും നില്‍ക്കുന്നു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ 165 പന്തില്‍ 11 ഫോറുകള്‍ സഹിതം 100 റണ്‍സെടുത്തു. കരിയറിലെ 12ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. സെഞ്ച്വറിക്കു പിന്നാലെ താരം പുറത്താകുകയും ചെയ്തു. സായ് സുദര്‍ശന്‍ 104 പന്തില്‍ 13 ഫോറുകള്‍ സഹിതം 81 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പുറത്തായ മറ്റൊരു താരം. ജയ്‌സ്വാള്‍ 24 റണ്‍സെടുത്തു.
ഇന്ത്യക്ക് നഷ്ടമായ 3 വിക്കറ്റുകളില്‍ രണ്ടും മുഹമ്മദ് സലീം വീഴ്ത്തി. സിയാവുര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
India vs Afghanistan: captain Shubman Gill has slammed another Test hundred
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




