
പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)
6 ഫോറും 2 സിക്സും സഹിതം ഋഷഭ് പന്ത് 63 റൺസ്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഋഷഭ് പന്തിന്റെ തകർപ്പൻ അർധ സെഞ്ച്വറി ഇന്ത്യയുടെ മികച്ച സ്കോറിലേക്കുള്ള കുതിപ്പിനു ഊർജം പകർന്നിരുന്നു. ആദ്യ ദിനത്തിൽ 3 റൺസുമായി പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ താരം രണ്ടാം ദിനത്തിൽ ക്രീസിലെത്തി തകർപ്പൻ അർധ സെഞ്ച്വറിയുമായി കളം വാണു. അതിനിടെ താരം നേടിയ ഒരു സിക്സാണ് ചർച്ചകളിൽ നിറയുന്നത്.
കൊളംബോ സ്റ്റേഡിയത്തിൽ താരം നേടിയ ഒരു സിക്സ് സ്റ്റേഡിയം മേൽക്കൂരയിലുണ്ടായ സോളാർ പാനലിനു കേടുപാടുകൾ വരുത്തി. ഈ സിക്സർ 95 മീറ്റർ ഉയരത്തിലാണ് പറന്നത്. മത്സരത്തിൽ 6 ഫോറും 2 സിക്സും സഹിതം പന്ത് 63 റൺസെടുത്തു പുറത്തായി. കരിയറിലെ 21ാം ടെസ്റ്റ് അർധ സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം അർധ ശതകവുമാണ് താരം നേടിയത്.
WHAT TO READ NEXT

റൺസിൽ റെക്കോർഡിട്ട് പന്ത്; ഗില്ലിനെ വെട്ടി, ധോനിയും പിന്നിൽ!
ഒന്നാം ദിനത്തിൽ ഇടതു കൈക്ക് പരിക്കേറ്റാണ് താരം റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. പിന്നാലെയാണ് രണ്ടാം ദിനത്തിൽ അതിവേഗം റൺസ് നേടി പന്ത് ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചത്.
90ാം ഓവറിൽ ലഹിരു കുമാര എറിഞ്ഞ ഷോർട്ട് ഡെലിവറി ലെഗ് സൈഡിലേക്ക് തിരിഞ്ഞു നിന്നു പന്ത് ഫൈൻ ലെഗിലേക്ക് അടിച്ചു പറത്തുകയായിരുന്നു. 95 മീറ്റർ പറന്ന് പന്ത് മേൽക്കൂരയിലാണ് പതിച്ചത്. പിന്നാലെ അംപയർമാർ മറ്റൊരു പന്ത് എടുത്താണ് മത്സരം പുനരാരംഭിച്ചത്. മത്സരത്തിൽ ധ്രുവ് ജുറേലിനൊപ്പം 112 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പന്ത് ക്രീസ് വിട്ടത്.
WHAT TO READ NEXT

പന്തിനും ജുറേലിനും അര്‍ധ സെഞ്ച്വറി; 400 കടന്ന് ഇന്ത്യ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Rishabh Pant returned to the middle on Day 2 of the second Test against Sri Lanka in Colombo and immediately produced a shot that caused damage to the stadium roof
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


