ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2)യുടെയും വിരാട് കോഹ് ലി (0) യുടെയും സര്‍ഫറാസ് ഖാന്റെയും (0) വിക്കറ്റുകളാണ് നഷ്ടമായത്.

India Vs New Zealand Test Day
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ Source by : എക്സ്
Last Updated :17 October 2024, 10:37 am IST

News Now

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ തുടക്കത്തിലേ ഇന്ത്യക്ക് തകര്‍ച്ച. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ് ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത നായകനെ സൗത്തിയാണ് പുറത്താക്കിയത്. കോഹ് ലിയും സര്‍ഫറാസും റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി.

യശ്വസി ജയ്‌സ് വാളും ഋഷഭ് പന്തുമാണ് ക്രീസില്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പന്ത്രണ്ട് റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് വില്‍ ഒറൂക്കും സര്‍ഫറാസിനെ മാറ്റ് ഹെന്റിയും കൂടാരം കയറ്റി.

പൂര്‍ണ ആരോഗ്യവാന്‍ അല്ലാത്തതിനാല്‍ ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും. മഴ കാരണം ആദ്യദിവസം കളി ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ന്യൂസീലന്‍ഡ് ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒറൂക്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates