
സ്ക്വാഷില്‍ ഇന്ത്യക്ക് വെള്ളി; അഭയ് സിങ് ഫൈനലിൽ വീണു
ഇന്ത്യന്‍ താരം ഫൈനലില്‍ മലേഷ്യയുടെ എന്‍ജി എയ്ന് യോയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ചു

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പുരുഷന്മാരുടെ സ്ക്വാഷ് സിംഗിള്‍സില്‍ വെള്ളി. ഇന്ത്യന്‍ താരം അഭയ് സിങ് ഫൈനലില്‍ മലേഷ്യയുടെ എന്‍ജി എയ്ന് യോയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ചതോടെയാണ് നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. സ്കോര്‍: 9-11, 5-11, 5-11.
സ്ക്വാഷില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ജോഷ്ന ചിന്നപ്പ- വേലവന് സെന്തില്‍കുമാര്‍ സഖ്യം മിക്സഡ് ഡബിള്‍സില്‍ വെങ്കലം സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 31ല്‍ എത്തി. 4 സ്വര്‍ണം 13 വെള്ളി 14 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
WHAT TO READ NEXT

'135, 105, 50'... രോഹിതിന് മുന്നില്‍ 3 റെക്കോര്‍ഡുകള്‍!
സെമി വരെ പ്രകടിപ്പിച്ച മികവ് അഭയ് സിങിന് ഫൈനലില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ സെറ്റില്‍ കട്ടയ്ക്ക് പൊരുതിയ ഇന്ത്യന്‍ താരത്തിന് രണ്ടാം സെറ്റില്‍ പക്ഷേ ഒന്നും ചെയ്യാനായില്ല. ആദ്യ സെറ്റില്‍ 11-9 എന്ന സ്കോറിലാണ് അഭയ് പരാജയം സമ്മതിച്ചത്. 11-5 എന്ന സ്കോറിനാണ് താരം രണ്ടാം സെറ്റില്‍ വീണത്. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ അഭയ് ലീഡെടുത്ത് മുന്നേറിയെങ്കിലും മലേഷ്യന്‍ താരം ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ താരത്തെ തകര്‍ത്തു.
നേരത്തെ സെമിയില്‍ അഭയ് സിങ് പാകിസ്ഥാന്റെ മുഹമ്മദ് ഇര്‍ഫാനെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ഏകപക്ഷീയമായിരുന്നു സെമി. പാക് താരത്തിനു ഒരു പഴുതും നല്‍കാതെ അതിവേഗമാണ് അഭയ് മത്സരം പിടിച്ചെടുത്തത്. രണ്ടാം സെറ്റില്‍ മാത്രമാണ് മുഹമ്മദ് ഇര്ഫാന് ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചത്. സ്കോര്‍: 11-3, 12-10, 11-6.
WHAT TO READ NEXT

'വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്'... 'wow'!!!
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Abhay Singh secures the silver medal in the men’s singles event after going down 0–3 to Malaysia’s Ng Eain Yow in the gold-medal match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



