
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ദുബായ്: യുഎഇയില് നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്ക്കെന്ന നിലയില് വ്യാജ ടിക്കറ്റുകള് പ്രചരിക്കുന്നുവെന്ന് ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ(എസിസി) മുന്നറിയിപ്പ്.
സെപ്റ്റംബര് 9 മുതല് ആരംഭിക്കുന്ന ടൂര്ണമെന്റിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടില്ലെന്നും നിലവില് വിവിധ ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് വിറ്റഴിക്കുന്ന ടിക്കറ്റുകള് വ്യാജമാണെന്നും അധികൃതര് അറിയിച്ചു.
ഓണ്ലൈനില് വ്യാജ ടിക്കറ്റുകള് വിറ്റഴിക്കുന്നയായും തട്ടിപ്പില് വീഴരുതെന്നുമാണ് ഏഷ്യന് ക്രിക്കറ്റ് കൗണ്സില് അറിയിച്ചത്. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികള്ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്
'ഡിപി വേള്ഡ് ഏഷ്യാ കപ്പ് 2025 ന്റെ ഔദ്യോഗിക ടിക്കറ്റുകള് ഇതുവരെ പുറത്തിറക്കിയിട്ടില്ല. നിലവില് വില്പ്പനയിലുള്ള എല്ലാ ടിക്കറ്റുകളും അനധികൃതവും വ്യാജവുമാണ്, പ്രവേശനം അനുവദിക്കില്ല. ടിക്കറ്റ് വില്പ്പനയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എസിസിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്ഡും ഉടന് നടത്തും' ഏഷ്യന് ക്രിക്കറ്റ് കൗണ്സില് അറിയിച്ചു.
ടി20 ഫോര്മാറ്റില് യുഎഇയില് നടക്കുന്ന ടൂര്ണമെന്റ് സെപ്റ്റംബര് ഒമ്പതിനാണ് ആരംഭിക്കുന്നത്. ടൂര്ണമെന്റിന്റെ ഫൈനല് 28-നാണ്. എട്ട് ടീമുകള് പങ്കെടുക്കുന്ന ടൂര്ണമെന്റില് ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്ഥാനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഹോങ്കോങ് എന്നീ രാജ്യങ്ങള് രണ്ടാമത്തെ ഗ്രൂപ്പിലും.
Summary
India Vs Pakistan Asia Cup 2025: Fans Warned By Organisers Against Unauthorised Ticket Sales
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


