ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷ

5 വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്

India Women vs Bangladesh Women
India Women vs Bangladesh Womenx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ജൂൺ 2026, 11:48 pm IST

മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ വീഴ്ത്തി സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി ഇന്ത്യന്‍ വനിതകള്‍. 19 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശ് വനിതകള്‍ക്കു മേല്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. ഇന്ത്യയ്ക്ക് മറുപടിയ്ക്കു വേണ്ടി വന്നത് 16.5 ഓവര്‍. 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ 139 റണ്‍സ് അടിച്ചെടുത്താണ് വിജയമുറപ്പിച്ചത്.

ഇന്ത്യക്കായി ഓപ്പണര്‍ ഷെഫാലി വര്‍മ അര്‍ധ സെഞ്ച്വറി നേടി. താരം 34 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തു. കളിയിലെ താരവും ഷെഫാലി തന്നെ.

യസ്തിക ഭാട്ടിയ 18 പന്തില്‍ 23 റണ്‍സെടുത്തു. ജെമിമ റോഡ്രിഗ്‌സ് 26 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും ഇന്ത്യ ജയിക്കുമ്പോള്‍ ക്രീസില്‍ തുടര്‍ന്നു. ഹര്‍മന്‍പ്രീത് 13 റണ്‍സും ദീപ്തി 5 റണ്‍സുമായും നിന്നു.

നേരത്തെ രാധ യാദവിന്റെ 3 വിക്കറ്റ് പ്രകടനവും ശ്രീ ചരണിയുടെ 2 വിക്കറ്റ് നേട്ടവുമാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. രേണുക സിങ്, നന്ദനി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനായി ഓപ്പണര്‍ ജുവൈരിയ ഫെര്‍ദോസാണ് പിടിച്ചു നിന്നത്. താരം 33 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് തിളങ്ങിയ മറ്റൊരാള്‍. താരം 32 റണ്‍സ് എടുത്തു. ശോഭന മോസ്ട്രിയും (22) ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. മറ്റാരും അധികം ക്രീസില്‍ നിന്നില്ല.

News Now

Summary

India Women vs Bangladesh Women, Women's T20 World Cup 2026: India rode on Shafali Verma's 34-ball 53 to defeat Bangladesh by five wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates