
റോളണ്ട് ഗാരോസിലെ 'ഹാട്രിക്ക്' മോഹം മുടക്കി പരിക്ക്; കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ല
റോളണ്ട് ഗാരോസിലെ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമാണ് അല്‍ക്കരാസ്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്നു നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം. കൈക്കുഴയ്ക്കേറ്റ പരിക്കാണ് വില്ലനായത്.
2024ല്‍ കന്നി ഫ്രഞ്ച് ഓപ്പണ്‍ നേടിയ അല്‍ക്കരാസ് കഴിഞ്ഞ വര്‍ഷം കിരീടം നിലനിര്‍ത്തിയിരുന്നു. ഇത്തവണ ഹാട്രിക്ക് കിരീടമാണ് റോളണ്ട് ഗാരോസില്‍ താരം ലക്ഷ്യമിട്ടത്. എന്നാല്‍ അത് നടക്കില്ലെന്നും വ്യക്തമായി.
ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി അല്‍ക്കരാസ് കരിയര്‍ സ്ലാം നേട്ടം സ്വന്തമാക്കി മിന്നും ഫോമില്‍ നില്‍ക്കെയാണ് പരിക്ക് വഴി മുടക്കിയത്. കഴിഞ്ഞ ദിവസം ബാഴ്സലോണ ഓപ്പണ്‍ പോരാട്ടത്തില്‍ മത്സരിക്കുന്നതിടെ താരം അപ്രതീക്ഷിതമായി കളിയില്‍ നിന്നു പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റമുണ്ടായത്.
പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കില്ലെന്നും സ്പാനിഷ് യുവ താരം വ്യക്തമാക്കിയത്. അല്‍ക്കരാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ പിന്മാറ്റം അറിയിച്ചത്. മെയ് 24 മുതല്‍ ജൂണ്‍ 7 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
French Open: World No. 2 Carlos Alcaraz won't defend his Roland Garros title after failing to recover from wrist injury
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




