ഹെറ്റ്മയർ രക്ഷകനായി; ലഖ്‌നൗന് മുന്നിൽ 166 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ  

റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

ക്യാപ്റ്റന്‍ സഞ്ജു സാംസണെ ജേസണ്‍ ഹോള്‍ഡര്‍ പുരത്താക്കുന്നു/ ചിത്രം: പിടിഐ
Last Updated :20 January 2024, 9:00 am IST
Edited by :migrator

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേ 166 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

റോയൽസിനായി ബാറ്റിങ് തുടങ്ങിയ ജോസ് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 5.1 ഓവറിൽ 42 റൺസ് കൂട്ടിച്ചേർത്തു. 13 റൺസെടുത്ത ബട്ട്‌ലർ പുറത്തായി. റോയൽസ് സ്കോർ 60ൽ നിൽക്കേ 12 പന്തിൽ നിന്ന് 13 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായി. 10-ാം ഓവറിൽ 29 പന്തിൽ നിന്ന് 29 റൺസെടുത്ത ദേവ്ദത്തും നാല് റൺസുമായി റാസ്സി വാൻഡർദസ്സനും മടങ്ങി. 

പിന്നീടാണ് ഷിംറോൺ ഹെറ്റ്മയർ - ആർ. അശ്വിൻ സഖ്യം ഒന്നിച്ചത്. നാലിന് 67 റൺസെന്ന നിലയിലായിരുന്ന റോയൽസിനെ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ‌68 റൺസാണ് ഇവർ ഒന്നിച്ച് നേടിയത്. 36 പന്തുകൾ നേരിട്ട ഹെറ്റ്മയർ ആറ് സിക്‌സും ഒരു ഫോറുമടക്കം 59 റൺസെടുത്തു. ഹെറ്റ്മയറാണ് റോയൽസിന്റെ ടോപ് സ്‌കോറർ. 23 പന്തിൽ നിന്ന് രണ്ട് സിക്‌സടക്കം 28 റൺസെടുത്ത അശ്വിൻ ഇന്നിങ്‌സിനിടെ റിട്ടയർ ചെയ്തു. അശ്വിന് പകരം റിയാൻ പരാഗ് എത്തി. നാലു പന്തിൽ നിന്ന് എട്ടു റൺസാണ് റിയാൻ നേടിയത്. സൂപ്പർ ജയന്റ്‌സിനായി ഹോൾഡറും കെ. ഗൗതവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now