
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ റെക്കോര്‍ഡ് സ്കോര്‍ കുറിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നത്തെ ആദ്യ പോരില്‍ ഹൈദരാബാദിനെതിരെ ഗുജറാത്തിനു 163 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയവരില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരും രണ്ടക്കം കടന്നു. എന്നാല്‍ അധികം ക്രീസില്‍ നില്ക്കാന് ആര്‍ക്കും സാധിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ട്രാവിസ് ഹെഡ്ഡ് (14 പന്തില്‍ 19), മായങ്ക് അഗര്‍വാള്‍ (17 പന്തില്‍ 16), അഭിഷേക് ശര്‍മ (20 പന്തില്‍ 29), എയ്ഡന്‍ മാര്‍ക്രം (19 പന്തില്‍ 17), ഹെയ്ന്റിച് ക്ലാസന് (13 പന്തില്‍ 24), ഷഹബാസ് അഹമദ് (20 പന്തില്‍ 22), അബ്ദുല്‍ സമദ് (14 പന്തില്‍ 29) എന്നിവരാണ് രണ്ടക്കം കടന്നത്. ഷഹബാസ് അഹമദിനേയും പിന്നാലെ ക്രീസിലെത്തിയ വാഷിങ്ടന്‍ സുന്ദറിനേയും (ഗോള്‍ഡന്‍ ഡക്ക്) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മോഹിത് ഹൈദരാബാദിനെ 162ല്‍ ഒതുക്കി. അഭിഷേക് ശര്‍മ, ക്ലാസന് എന്നിവര്‍ രണ്ട് വീതം സിക്സുകള്‍ തൂക്കി. അബ്ദുല്‍ സമദ് അവസാന പന്തില്‍ റണ്ണൗട്ടായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (2) പുറത്താകാതെ നിന്നു.
ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അസ്മതുല്ല ഒമര്‍സായ്, ഉമേഷ് യാദവ്, റാഷിദ് ഖാന്, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
WHAT TO READ NEXT

പന്ത് ആഘോഷിക്കുമോ? ഇന്ന് ഡല്‍ഹി- ചെന്നൈ ത്രില്ലര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



