പ്ലേ ഓഫിലെ നാലാമന് ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും
രണ്ടാം സ്ഥാനത്ത് ആരെത്തും

ഹൈദരാബാദ്: ഐപിഎല്‍ പ്ലേ ഓഫിലേക്ക് മൂന്നാം ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് കടന്നെത്തിയതോടെ ഒരു സ്ഥാനത്തിനായാണ് ഇനി ടീമുകള്‍ മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളാണ് അവകാശവാദവുമായി നില്‍ക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനം ഉറപ്പാക്കി. പട്ടികയിലെ രണ്ടാം സ്ഥാനമാര്‍ക്ക് എന്നതാണ് ഇനി അറിയേണ്ടത്. രാജസ്ഥാന്, ഹൈദരാബാദ് ടീമുകള്‍ക്കൊപ്പം നാലാമതെത്തുന്ന ടീമും രണ്ടാം സ്ഥാനം ലക്ഷ്യമിടും. ടീമുകള്‍ക്ക് ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലാം സ്ഥാനക്കാരെ നിര്‍ണായിക്കുന്നത് ആര്‍സിബി- സിഎസ്കെ പോരാട്ടമാണ്. ഇതില്‍ വമ്പന്‍ ജയം നേടിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. ചെന്നൈയ്ക്ക് ജയം മാത്രം മതി സ്ഥാനമുറപ്പിക്കാന്‍.
നാലാം ടീമായി നേരിയ പ്രതീക്ഷ ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്. അതു പക്ഷേ വിദൂര സാധ്യത മാത്രമാണ്. സമാനമാണ് ലഖ്നൗവിനും. ഇന്ന് വമ്പന്‍ ജയം ജയിയ്ക്കുകയും മറ്റ് ടീമുകളുടെ ഫലം അനൂകലമാകുകയും വേണം. ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്തും ലഖ്നൗ ഏഴാമതും നില്ക്കുന്നു.
WHAT TO READ NEXT

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



