കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

കൊല്‍ക്കത്തയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പ്

IPL 2024: rain plays
കളി ഉപേക്ഷിച്ചതിനു പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഗുജറാത്ത് ടീംSource by : പിടിഐ
Last Updated :14 May 2024, 6:59 am IST

അഹമ്മദാബാദ്: ഒരു പന്ത് പോലും എറിയാതെ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്.

ഇതോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. മുംബൈക്കും പഞ്ചാബിനും പിന്നാലെ അവരും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് മുന്നേറും. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ക്കും ഗുജറാത്തിനും ഓരോ പോയിന്റ് വീതം. കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം ശേഷിക്കെ നിലവില്‍ 19 പോയിന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now