
'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ
പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെയും ബിസിസിഐ ഉദ്യോഗസ്ഥരുടെയും നിർണായക യോഗം നാളെ നടക്കും. വൈകിട്ട് 4.30 മുതൽ 6 മണിവരെ നടക്കുന്ന ഈ യോഗത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ സീസണിൽ വലിയ വിവാദമായി മാറിയ പല നിയമങ്ങളിലും ക്യാപ്റ്റന്മാർ വ്യക്തത തേടും. ഇന്നിങ്സ് ടൈമർ (60-സെക്കൻഡ് ക്ലോക്ക്), ഇംപാക്ട് പ്ലെയർ റൂൾ, കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ട് നിയമം, കോഡ് ഓഫ് കണ്ടക്ട് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ടൂ-ബൗൺസർ റൂൾ, ബാറ്റ് പരിശോധന, പന്ത് മാറ്റം,റിട്ടയേർഡ്-ഔട്ട് നിയമങ്ങൾ എന്നിവയിൽ ബിസിസിഐ വരുത്തിയ മാറ്റങ്ങൾ യോഗത്തിൽ വിശദീകരിക്കും.
WHAT TO READ NEXT

ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം
ബിസിസിഐയുടെ മത്സര റഫറിമാരുടെയും അമ്പയർമാരുടെയും പാനലിനെ നിയന്ത്രിക്കുന്ന ജവഗൽ ശ്രീനാഥ്, നിതിൻ മേനോൻ എന്നിവരാണ് ക്യാപ്റ്റന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക. നിയമങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പാക്കണമെന്നതിലും, അമ്പയർമാരുടെ മുൻ നിലപാടുകളിലും ഇവർ വിശദീകരണം നൽകും.
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

Summary
IPL 2026 Captains’ Meeting Scheduled for Tomorrow to Discuss Key Rules.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

