രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

തുടരെ രണ്ട് മത്സരങ്ങളിൽ ഹർ​ദിക് പ്ലെയിങ് ഇലവനിൽ കളിക്ക​ഞ്ഞതോടെ അഭ്യൂഹങ്ങൾ

hardik pandya insta
hardik pandyax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 മേയ് 2026, 3:42 pm IST

മുംബൈ: ഈ ഐപിഎൽ സീസണിലും മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനു കഷ്ടകാലമാണ്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. അതിനിടെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനെ സമൂ മാധ്യമങ്ങളിൽ അൺഫോളോ ചെയ്തതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ടീമിനെ ഇൻസ്റ്റ​ഗ്രാമിൽ നിന്നാണ് നായകൻ അൺഫോളോ ചെയ്തത് എന്നായിരുന്നു റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യൻസിലെ സഹ താരങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരേയും താരം അൺഫോളോ ചെയ്തതായും വാർത്തകൾ വന്നിരുന്നു.

അതേസമയം ഹർദികിന്റെ പേജ് പരിശോധിച്ചാൽ അദ്ദേഹം ഇപ്പോഴും മുംബൈ ഇന്ത്യൻസിനെ ഫോളോ ചെയ്യുന്നുണ്ടെന്നു മനസിലാകും. എന്നാൽ അൺഫോളോ ചെയ്തതു വിവാദമായതിനു പിന്നാലെ താരം വീണ്ടും ടീമിനെ ഫോളോ ചെയ്യുകയായിരുന്നു എന്നാണ് ഒരുകൂട്ടം ആരാധകർ വാദിക്കുന്നത്.

സീസണിൽ 11 കളിയിൽ എട്ടും തോറ്റ് പ്ലേ ഓഫിലെത്താനുള്ള ടീമിന്റെ സാധ്യതയും അടഞ്ഞിരിക്കുകയാണ്. ഇതോടെ ഹ​ർദികിനെ നായക സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു ആരാധകർ മുറവിളികൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പുറംവേദയെ തുടർന്നു ഹർദികിനു കളിക്കാൻ സാധിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്.

ടീമിനൊപ്പം ഹർദികിനും ഇത്തവണ മോശം സീസണാണ്. ബാറ്റിങിലും ബൗളിങിലും താരത്തിനു കാര്യമായി ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇത്തവണ 8 മത്സരങ്ങളിൽ നിന്നു 146 റൺസ് മാത്രമാണ് നേടിയത്. 40 റൺസ് ഉയർന്ന സ്കോർ. 8 കളിയിൽ നിന്നു നാല് വിക്കറ്റുകളും നേടി.

പുറംവേദനയെ തുടർന്നാണ് ഹർദികിനു നിലവിൽ കളിക്കാൻ ഇറങ്ങാൻ സാധിക്കാത്തത്. പരിക്കിനെ കുറിച്ച് പരിശീലകൻ മഹേല ജയവർധനെ നേരത്തെ പ്രതികരിച്ചിരുന്നു.

'ഹര്‍ദിക് പുറംവേദനയെ തുടര്‍ന്നു വിശ്രമത്തിലാണ്. തിരിച്ചു വരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിനു പരിശീലനം നടത്താനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ റിസ്‌കെടുക്കേണ്ടതില്ലെന്നു ടീം തീരുമാനിക്കുകയായിരുന്നു. ഓരോ ദിവസത്തേയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പരിശോധന നടക്കുന്നുണ്ട്. അദ്ദേഹത്തിനു സ്വയം ഫിറ്റാണെന്നു തോന്നിയാല്‍ ടീമിലേക്ക് തിരിച്ചെത്തും.'

സീസണ്‍ കടുത്ത നിരാശ സമ്മാനിക്കുന്നതാണെന്നു കോച്ച് തുറന്നു സമ്മതിച്ചു- 'അവസരങ്ങള്‍ മുന്നിലുണ്ടായിട്ടും അതു വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ടീമിനു സാധിച്ചില്ല. ബാറ്റിങിലും ബൗളിങിലും ടീമിനു സ്ഥിരത പുലര്‍ത്താനും കഴിഞ്ഞില്ല. രണ്ടോ മൂന്നോ എവേ വിജയങ്ങള്‍ വേണമായിരുന്നു. എന്നാല്‍ അതിനു കഴിയാത്തത് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി. ആര്‍സിബിക്കെതിരായ പോരാട്ടം തന്നെ ഉദാഹരണം. ജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരമാണ് കൈവിടേണ്ടി വന്നത്'- ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

News Now

Summary

IPL 2026, Mumbai Indians: hardik pandya unfollowed Rohit, Suryakumar, and Tilak on Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates