
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ന്യൂഡൽഹി: ഐപിഎൽ 2026 സീസണിലെ അഞ്ചാം മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകിട്ട് 7.30 ന് ലഖ്‌നൗവിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ആ കുറവ് പരിഹരിക്കാനും കപ്പ് ഉയർത്താനുമാണ് ഇരു ടീമുകളുടെയും ശ്രമം.
ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ശക്തമായ സ്ക്വാഡുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ലഖ്‌നൗ ടീമിൽ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി,ആന്റിച് നോര്‍ക്യെ പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാരാണ് ടീമിന്റെ കരുത്ത്.
മിച്ചൽ മാർഷ്,എയ്ഡന്‍ മാര്‍ക്രം എന്നിവർ ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത. ഋഷഭ് പന്ത് ടോപ് ഓർഡറിൽ കളിയ്ക്കാൻ എത്തിയേക്കും. മധ്യനിരയിൽ നിക്കോളാസ് പൂരാനിലാണ് ടീമിന്റെ പ്രതീക്ഷ.
അതേ സമയം, കഴിഞ്ഞ സീസണിലെ തെറ്റുകൾ അവർത്തിക്കാതിരിക്കാനാണ് ഡൽഹിയുടെ ശ്രമം. കെ എൽ രാഹുൽ ഓപ്പണറായി കളലിറങ്ങിയേക്കും. ടീമിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷാ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
ബൗളിങ്ങിൽ സ്പിന്നർമാരായ അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ടീമിന്റെ പ്രധാന കരുത്താണ്. ലുങ്കി എന്‍ഗിഡി,ടി നടരാജൻ എന്നിവർ അടങ്ങുന്ന ഫാസ്റ്റ് ബൗളിങ് വിഭാഗവും ടീമിന്റെ കരുത്താണ്.
Summary
IPL 2026 Lucknow Super Giants Take on Delhi Capitals in Match 5 Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


