
ആവേശമായി പരിശീലന ഗ്രൗണ്ടില്‍ 'തല'; സഹ താരങ്ങള്‍ക്ക് 'ടിപ്പുകള്‍'; ഇന്ന് കളിക്കുമോ?
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ അവര്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എതിരാളികള്‍ പഞ്ചാബ് കിങ്‌സാണ്. മത്സരത്തിനു ഇറങ്ങും മുന്‍പ് അവര്‍ക്ക് ആശ്വാസമാകുകയാണ് ഇതിഹാസ താരം എംഎസ് ധോനിയുടെ തിരിച്ചു വരവ്.
പരിക്കിനെ തുടര്‍ന്നു സീസണിലെ ആദ്യ പോരാട്ടം നഷ്ടമായ ധോനി രണ്ടാം മത്സരത്തിനു മുന്‍പ് പരിശീലനത്തിനിറങ്ങി. ഇതോടെ തലയുടെ തിരിച്ചു വരവ് ഇന്നത്തെ മത്സരത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സഹ താരങ്ങള്‍ക്കൊപ്പം ട്രെയിനിങ് ഗ്രൗണ്ടില്‍ ചെലവഴിക്കുന്ന ധോനിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സഞ്ജു അടക്കമുള്ള ബാറ്റര്‍മാര്‍ക്കും അകീല്‍ ഹുസൈന്‍ അടക്കമുള്ള ബൗളര്‍മാര്‍ക്കും ധോനി നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും നല്‍കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
അതേസമയം ധോനി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിക്കറ്റ് കീപ്പറായും ധോനി പരിശീലനം നടത്തിയിട്ടില്ല. അതിനാല്‍ തന്നെ സഞ്ജു തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ മത്സരത്തില്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനോടു പരാജയപ്പെട്ടിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് വരുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
IPL 2026: MS Dhoni's return to CSK training has raised hopes of an early comeback after injury
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



