
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

ജയ്പുര്‍: ഐപിഎല്ലിന്റെ പുതിയ സീസണ് തുടങ്ങാനിരിക്കെ രാജസ്ഥാന് റോയല്‍സിന് കനത്ത തിരിച്ചടി. ഏപ്രില്‍ ഒന്‍പത് മുതലാണ് പുതിയ ഐപിഎല്‍ സീസണിന് തുടക്കമാകുന്നത്. ടൂര്‍ണമെന്റ് പടിവാതില്ക്കല് നില്‍ക്കെയാണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം ഏറ്റിരിക്കുന്നത്.
ഇംഗ്ലണ്ട് പേസറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ജോഫ്ര ആര്‍ച്ചര്‍ക്ക് ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. കൂടുതല്‍ ചികിത്സയ്ക്കായി താരം ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങി.
ഇന്ത്യക്കെതിരായ അഞ്ച് ടി20 മത്സരങ്ങളിലും ആര്‍ച്ചര്‍ കളിച്ചിരുന്നു. ഇതോടെയാണ് പരിക്ക് കൂടുതല്‍ വഷളായത്. താരത്തിന് പരിശോധനയും വിശ്രമവും ആവശ്യമാണ് ഇംഗ്ലണ്ട് ടീമിന്റെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താരം ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്.
23, 26, 28 തീയതികളിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ചികിത്സ തുടരേണ്ട സാഹചര്യം നിലവിലുള്ളതിനാല്‍ ആര്‍ച്ചര്‍ക്ക് ഐപിഎല്ലിലെ തുടക്കത്തിലെ ചില മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും രാജസ്ഥാന് റോയല്‍സിനായി ആര്‍ച്ചര്‍ കളിക്കാന്‍ ഇറങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



