
പന്ത് ക്യാപ്റ്റൻ; നിരാശയുടെ പടുകുഴിയിൽ വീണ 'ഐപിഎൽ ഫ്ലോപ്പ് ഇലവൻ'... '25 കോടി' താരവും ടീമിൽ
ബുംറ, രഹാനെ, ഋതുരാജ്, പൂരാൻ, സൂര്യകുമാർ, ഹർദിക്...

അഹമ്മദാബാദ്: ഐപിഎല്ലിൽ ടീമുകൾ വലിയ തുകക്ക് സ്വന്തമാക്കിയ പലരും കളി മറക്കുന്ന കാഴ്ച ഇത്തവണയും കണ്ടു. ഇവരെ വച്ച് ഒരു ഫ്ലോപ്പ് ഇലവനുണ്ടാക്കിയാൽ ആര് ക്യാപ്റ്റനാകും. റെക്കോർഡ് തുകയായ 27 കോടിയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ച ഋഷഭ് പന്ത് തന്നെയാണ് ആ സ്ഥാനത്തേക്ക് യോഗ്യൻ. ഐപിഎൽ തീരും മുൻപ് താരം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിട്ടുമുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ് നായക ഭാരത്തിലിറങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദാണ് ഫ്ലോപ്പ് ഇലവൻ ഓപ്പണർ. കൊല്‍ക്കത്ത നായകനായ അജിൻക്യ രഹാനെ സഹ ഓപ്പണർ. ചെന്നൈ സൂപ്പർ കിങ്സിനായി14 ഇന്നിങ്സുകളിൽ നിന്ന് 28.08 ശരാശരിയിൽ 337 റൺസ് മാത്രമാണ് ഈ സീസണില്‍ ഋതുരാജ് നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ രഹാനെയാകട്ടെ 14 ഇന്നിങ്സുകളിൽ നിന്ന് 335 റൺസ് മാത്രമെടുത്ത് പൂർണ പരാജയമായി.
ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരാനാണ് മൂന്നാം നമ്പറില്‍.14 ഇന്നിങ്സുകളിൽ നിന്ന് 234 റൺസ് മാത്രമാണ് പൂരാൻ നേടിയത്. സ്ട്രൈക്ക് റേറ്റ് 127.86. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കാമറൂൺ ഗ്രീൻ, അക്ഷർ പട്ടേൽ എന്നിവരാണ് ഐപിഎല്‍ ഫ്ലോപ്പ് ഇലവന്‍റെ മധ്യനിരയിൽ.
13 ഇന്നിങ്സുകളിൽ നിന്ന് 312 റൺസ് മാത്രമാണ് ഈ സീസണില്‍ ലഖ്നൗ നായകൻ ഋഷഭ് പന്ത് നേടിയത്. പന്തിന്‍റെ ക്യാപ്റ്റൻസിയിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ലഖ്നൗവിന് ജയിക്കാനായത്.
മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും ഇത്തവണ ബാറ്റിങ് മറന്നവരുടെ കൂട്ടത്തിലുണ്ട്. സൂര്യകുമാർ 13 ഇന്നിങ്സുകളിൽ നിന്ന് 270 റൺസ് മാത്രമാണ് നേടിയത്. ഹർദിക് പാണ്ഡ്യ 10 ഇന്നിങ്സുകളിൽ നിന്ന് 206 റൺസും. ബൗളിംഗിൽ വെറും 4 വിക്കറ്റുകൾ മാത്രമാണ് ഹർദിക് വീഴ്ത്തിയത്.
ഐപിഎൽ 2026 ലേലത്തിൽ റെക്കോർഡ് തുകയായ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് ഫ്ലോപ്പ് ഇലവന്‍റെ ഓള്‍ റൗണ്ടര്‍. ബാറ്റിങിൽ 322 റൺസ് നേടിയെങ്കിലും ബൗളിങിൽ 10 ന് മുകളിൽ ഇക്കോണമി വഴങ്ങി വെറും 7 വിക്കറ്റുകൾ മാത്രമാണ് ഗ്രീന്‍ വീഴ്ത്തിയത്.
ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേലാണ് ഫ്ലോപ്പ് ഇലവനിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍. 13 ഇന്നിങ്സുകളിൽ നിന്ന് 11 വിക്കറ്റുകൾ മാത്രമാണ് അക്ഷറിന് നേടാനായത്. ബാറ്റിങിൽ 11 ഇന്നിങ്സുകളിൽ നിന്ന് 173 റൺസ് മാത്രമായിരുന്നു സമ്പാദ്യം.
WHAT TO READ NEXT

ദുരന്തത്തിന്റെ ഓർമകൾ... ഇത്തവണ ആർസിബിയുടെ വിക്ടറി പരേഡ് ഇല്ല
മുംബൈ ഇന്ത്യൻസിന്‍റെ ബൗളിങ് കുന്തമുനയായ ജസ്പ്രിത് ബുംറയും ഫ്ലോപ്പ് ഇലവനിലുണ്ട്. 13 മത്സരങ്ങളിൽ നിന്ന് വെറും 4 വിക്കറ്റുകൾ മാത്രമാണ് ബുമ്രയ്ക്ക് ഈ സീസണിൽ നേടാനായത്. 102.50 എന്ന മോശം ശരാശരിയിലായിരുന്നു ബുംറയുടെ ഇത്തവണത്തെ പ്രകടനം.
മുംബൈയുടെ മറ്റൊരു സൂപ്പർ പേസറായ ട്രെന്‍റ് ബോൾട്ടും പവർ പ്ലേകളിൽ വിക്കറ്റെടുക്കാൻ ബുദ്ധിമുട്ടി. 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിക്കറ്റുകൾ മാത്രമാണ് ബോൾട്ട് നേടിയത്. 10 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ മാത്രം വീഴ്ത്തിയ ലഖ്നൗവിന്റെ ലെഗ് സ്പിന്നർ ദിഗ്‌വേഷ് റാഠിയും ഫ്ലോപ്പ് ഇലവന്‍റെ പ്ലെയിങ് ഇലവനിലുണ്ട്.
ഫ്ലോപ്പ് ഇലവൻ ഇംപാക്ട് താരങ്ങൾ
സൂപ്പർ താരങ്ങളായ രോഹിത് ശർമ (283 റൺസ്), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ (116 റൺസ്), ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് (151 റൺസ്), ഒരു വിക്കറ്റ് പോലും നേടാനാകാത്ത പേസർ ഹർഷൽ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് (10 വിക്കറ്റ്) എന്നിവരാണ് ഫ്ലോപ്പ് ലിസ്റ്റിലെ ഇംപാക്ട് താരങ്ങൾ.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
IPL Flop 11 2026, IPL 2026, Rishabh Pant Captain: poor numbers, low impact and unmet expectations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




