
'ഏറ്റവും വിലമതിക്കുന്ന വാനരന്'; കമന്ററിക്കിടെ ബുംറയ്ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ
ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

ബ്രിസ്ബെയ്ന്‍: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബുംറയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുന്‍ ഇംഗ്ലണ്ട് താരം ഇസ ഗുഹ. ഇസയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.
ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കമന്ററിക്കിടെയാണ് ഇസ, ബുംറയെ 'പ്രൈമേറ്റ്' എന്ന് വിശേഷിപ്പിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ ബുംറ പുറത്താക്കിയതിനെ കുറിച്ച് ബ്രെറ്റ് ലീയുടെ പ്രശംസയ്ക്ക് മറുപടിയായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ‘മോസ്റ്റ് വാല്യുബൾ പ്രൈമേറ്റ്’ (പ്രൈമേറ്റ് ആള്‍ക്കുരങ്ങ് വർഗമാണ്) എന്നാണ് ഫോക്സ് ക്രിക്കറ്റില്‍ കമന്ററിക്കിടെ ഇസ താരത്തെ വിശേഷിപ്പിച്ചത്.
'ഇന്നലെ കമന്ററിയില്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചു. തെറ്റ് സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളെ,ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്' മൂന്നാം ദിവസം കളിയുടെ തുടക്കത്തില്‍ ഇസ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്സി

'ഭാര്യയുടെ അടിമ, പെണ് കോന്തന്'; അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ
